കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാജ്യത്തിന് വേദന ദിനം'; ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്കെതിരെ ആർഎസ്എസ് സംഘടന

Google Oneindia Malayalam News

ദില്ലി;'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ ഭാഗമായുള്ള നിർമ്മല സീതാരാമന്റെ സ്വകാര്യവത്കരണ പ്രഖ്യാപനങ്ങൾക്കെതിരെ ആര്‍എസ്എസ് തൊഴിലാളി സംഘടനയായ ബിഎംഎസ്. രാജ്യത്തിന് ഇന്നത്തെ ദിവസം വേദനയുടെയും നിരാശയുടേതുമാണ്. എട്ട് മേഖലകളിലെ സ്വകാര്യവൽക്കരണത്തെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ കേന്ദ്രസർക്കാരിന്റെ ആശയ ദാരിദ്ര്യമാണ് പ്രകടമാക്കുന്നതെന്നും സംഘടന കുറ്റപ്പെടുത്തി.

സ്വകാര്യവൽക്കരണം ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും പരാജയപ്പെട്ട ആശയങ്ങളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആകുന്നില്ലെന്നും സംഘടന പറഞ്ഞു. കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ ഉപകരണങ്ങളുടെ ഉത്പാദനം, വിമാനത്താവളങ്ങള്‍, വൈദ്യുതി വിതരണം, ബഹിരാകാശ ഗവേഷണം, ആണവോര്‍ജം എന്നി മേഖലകളില്‍ സ്വകാര്യവത്കരണം നടപ്പാകാതെ മാർഗമില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് ആശയ ദാരിദ്ര്യത്തിന്റെ തെളിവാണ്,ബിഎംഎസ് പറഞ്ഞു.

44-1589666015

സ്വകാര്യവത്കരണം തൊഴിലില്ലായ്മയ്ക്ക് കാരണമാകും. നിലവാരമില്ലാത്ത ജോലികൾ സൃഷ്ടിക്കപ്പെടാനും ഇത് കാരണമാകും. ഇത് തൊഴിലാളികളെ ചൂഷണം ചെയ്യാനും ഇടയാക്കും. ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ തുറന്ന സംവാദങ്ങൾ ഇല്ലാതെയാണ് സർക്കാർ ഇത്തരം ഒരു തിരുമാനം നടപ്പാക്കുന്നതെന്നും സംഘടന പറഞ്ഞു.

കൽക്കരി മേഖലയുടെ സ്വകാര്യവൽക്കരണത്തിനായി 50,000 കോടി രൂപ നീക്കിവയ്ക്കുന്നത് ആക്ഷേപകരമാണ്. ബോക്സൈറ്റ്, കൽക്കരി എന്നിവയുൾപ്പെടെ 500 ഖനന ബ്ലോക്കുകൾ ലേലം ചെയ്യുന്നത് ദേശീയ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന കൂട്ടിച്ചേർത്തു.ആറ് വിമാനത്താവളങ്ങൾ 13,000 കോടി രൂപയ്ക്ക് ലേലം ചെയ്യാനുള്ള തിരുമാനവും മെട്രോ നഗരങ്ങളിൽ ഡിസ്കോം സ്വകാര്യവൽക്കരിക്കാനുള്ള നിക്കവും ഇന്ത്യയുടെ ദീർഘകാല താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ട്രേഡ് യൂണിയൻ കുറ്റപ്പെടുത്തി. ബഹിരാകാശ ഗവേഷണ മേഖലയിലെ സ്വകാര്യവത്കരണം ദേശസുരക്ഷയെപ്പോലും ബാധിക്കുമെന്നും ബിഎംഎസ് പറഞ്ഞു.

'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്'മോദി ഭക്തരേ.. ഇതല്ലേ രാജ്യദ്രോഹം.. വിൽക്കാൻ പറ്റിയ സമയമിതാണല്ലോ'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്

കുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര; പുതിയ പോർട്ടലുമായി കേന്ദ്രസർക്കാർകുടിയേറ്റ തൊഴിലാളികളുടെ മടക്കയാത്ര; പുതിയ പോർട്ടലുമായി കേന്ദ്രസർക്കാർ

'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!'ഒരാളെങ്കിലും ഞങ്ങളെ കാണാന്‍ വന്നല്ലോ'; കുടിയേറ്റ തൊഴിലാളികളെ കാണാൻ എത്തി രാഹുല്‍ ഗാന്ധി!!

നാലാം ഘട്ട ലോക്ക് ഡൗൺ; 30 ഇടങ്ങളിൽ കർശന നിയന്ത്രണം!! ഇന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തുവിടുംനാലാം ഘട്ട ലോക്ക് ഡൗൺ; 30 ഇടങ്ങളിൽ കർശന നിയന്ത്രണം!! ഇന്ന് മാർഗനിർദ്ദേശങ്ങൾ പുറത്തുവിടും

English summary
BMS criticises Finance Minister's plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X