കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യാത്രക്കാരും വരുമാനവും ഇല്ല; ബെംഗളൂരു നഗരത്തിൽ ഏസി വോൾവോ ബസ് സർവീസുകൾ നിർത്തുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
ബാംഗ്ലൂര്‍ നിരത്തില്‍ നിന്ന് എസി ബസ്സുകള്‍ അപ്രത്യക്ഷമാകുന്നു

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നിരത്തുകളിൽ നിന്നും ഏസി വോൾവോ ബസുകൾ അപ്രത്യക്ഷമാകുന്നു. വരുമാനനഷ്ടവും യാത്രക്കാരുടെ കുറവും കണക്കിലെടുത്ത് ഏസി വോൾവോ ബസുകളുടെ സർവീസുകൾ നിർത്താനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമരസ്വാമിയാണ് സൂചന നൽകിയത്.

സർക്കാർ നടപടിക്കെതിരെ ആക്ടിവിസ്റ്റുകളും യാത്രക്കാരുടെ കൂട്ടായ്മകളും രംഗത്ത് എത്തിയിട്ടുണ്ട്. പുതിയ ബസുകൾ നിരത്തുകളിൽ ഇറക്കാതെ നിലവിലുള്ള സർവീസുകൾ റദ്ദാക്കരുതെന്നാണ് ഇവർ ഉന്നയിക്കുന്ന ആവശ്യം. ഏസി ബസുകളെ ഒഴിവാക്കാനുള്ള നീക്കം സ്വാഗതാർഹമാണ് എന്നാൽ ബിഎംടിസിയുടെ പ്രശ്നങ്ങൾക്ക് ഇതുകൊണ്ട് പരിഹാരമാകില്ലെന്ന് ബസ് യാത്രക്കാരുടെ കൂട്ടായ്മയായ ബെംഗളൂരു ബസ് പ്രയാനികര വേദികെ അംഗം വിനയ് ശ്രീനിവാസ് വ്യക്തമാക്കി.

bus

ഏസി ബസുകൾക്ക് പകരം പുതിയതായി 3000 ബസുകൾ വാങ്ങാനും ബിഎംടിസി ലക്ഷ്യം വയ്ക്കുന്നു. ഹൊസൂർ റൂട്ടിൽ പുതിയ ബസുകൾ സർവീസ് ആരംഭിച്ചതോടെ ഏസി ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഏസി ബസുകൾക്ക് പകരം കൂടുതൽ സാധാരണ ബസുകൾ നിരത്തിലിറക്കുന്നത് യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് 6 പേർ മരിച്ചു; 18 പേരെ കാണാതായി, ഭീതി പടർത്തി കനത്ത മഴ തുടരുന്നു മഹാരാഷ്ട്രയിൽ അണക്കെട്ട് തകർന്ന് 6 പേർ മരിച്ചു; 18 പേരെ കാണാതായി, ഭീതി പടർത്തി കനത്ത മഴ തുടരുന്നു

ഏകദേശം ആയിരത്തോളം ഏസി വോൾവോ ബസുകളാണ് നിലവിൽ ബെംഗളൂരുവിൽ സർവീസ് നടത്തുന്നത്. ഏകദേശം 100 മുതൽ 200 കിലോമീറ്റർ ദൂരം സർവീസ് നടത്തിയാലെ ഈ ബസുകൾ ലാഭകരമാവുകയുള്ളു. എന്നാൽ നിവലിലെ സാഹചര്യത്തിൽ ബെംഗളൂരുവിൽ അത് സാധ്യമല്ല. വോൾവോ ബസുകൾ മറ്റ് കോർപ്പറേഷനുകൾക്ക് കൈമാറിയേക്കും.2006ലാണ് ഏസി വോൾവോ ബസുകൾ നിരത്തിലിറക്കിയത്.

English summary
BMTC AC volvo bus services may be stopped in Bengaluru city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X