ബൈക്ക് യാത്രികനെ നടുറോഡില്‍ മര്‍ദ്ദിച്ച് ബിഎംടിസി ഡ്രൈവര്‍, വീഡിയോ വൈറല്‍
ബെംഗളൂരു; നടുറോഡില്‍ വെച്ച് ബിഎംടിസി ഡ്രൈവര്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ബസ് ഡ്രൈവര്‍ ബൈക്ക് യാത്രികനെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറയുന്നതും മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഹമീദ് എന്നയാളാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ബസിനെ വേഗത്തില്‍ അപകരകരമാംവിധം മറികടക്കാന്‍ ശ്രമിച്ചതാണ് ഡ്രൈവറെ പ്രകോപിച്ചതെന്നാണ് വിവരം.
വ്യാഴാഴ്ച മഹാദേവപുരയിലാണ് സംഭവം നടന്നതെന്ന് ഹമീദ് പറയുന്നു.നിയമം കൈയ്യിലെടുക്കാന്‍ ഡ്രൈവര്‍ക്ക് ആരാണ് അധികാരം നല്‍കിയതെന്ന കുറിപ്പോടെയാണ് ഹമീദ് വീഡിയോ പങ്കുവെച്ചത്. വീഡിയോയില്‍ ബൈക്ക് യാത്രികനൊപ്പം ഒരു യുവതിയും ദൃശ്യങ്ങളില്‍ ഉണ്ട്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല.

സംഭവത്തെ ഹമീദ് ചോദ്യം ചെയ്തതോടെ നീയാരാണ്, കന്നഡയില്‍ സംസാരിക്കൂവെന്ന് ഡ്രൈവര്‍ പറഞ്ഞതായി ഹമീദ് പറയുന്നു. യശ്വന്ത്പൂര്‍ ഡിപ്പോയില്‍ നിന്നുള്ള സന്തോഷ് ബഡിഗറാണ് യുവാവിനെ മര്‍ദ്ദിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സംഭവം വിവാദമായതോടെ ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ബിഎംടിസി വ്യക്തമാക്കി.
ഡ്രൈവര്‍ ട്രെയിനിയാണ്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ബിഎംടിസി മാനേജിങ്ങ് ഡയറക്ടര്‍ സി ശിഖ പറഞ്ഞു. ഡ്രൈവറെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ബൈക്ക് യാത്രികര്‍ അമിത വേഗതിയിലായിരുന്നുവെന്നും അപകടകരമാംവിധമാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഡ്രൈവര്‍ പറഞ്ഞതായി ബിഎംടിസി അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
This horrible incident happened today morning on my way to office dis morning.. Does BMTC personnel have the rights to take law into their hands and beat up a private citizen in public? pic.twitter.com/8Y3fQD9QF6
— Hamid (@hamidkvrr) January 30, 2020
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications