കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംഡബ്ലു അപകടത്തിനുശേഷം രക്ഷപ്പെട്ടു; വന്‍കിട കമ്പനി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: അതിവേഗതയിലെത്തിയ ബിഎംഡബ്ലു കാര്‍ അപകടമുണ്ടാക്കിയശേഷം രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി. സൗത്ത് ദില്ലിയില്‍ വെച്ചുണ്ടായ അപകടത്തില്‍ യുബര്‍ ഡ്രൈവറായിരുന്നു മരിച്ചത്. അപകടത്തിനുശേഷം സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ട ഷൊഹൈബ് കോലിയാണ് പിന്നീട് പോലീസിന്റെ പിടിയിലായത്.

ഗുഡ്ഗാവിലെ മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ ഫുഡ് അനലിസ്റ്റാണ് പ്രതിയെന്ന് പോലീസ് വ്യക്തമാക്കി. പഞ്ച്ശീല്‍ പാര്‍ക്ക് സ്വദേശിയായ ഷൊഹൈബ് വസന്ത് വിഹാറിലേക്കുള്ള യാത്രയിലായിരുന്നു അപകടമുണ്ടായത്. അമിതവേഗതയെ തുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ യുബര്‍ കാറിലിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ രക്ഷപ്പെടുകയും ചെയ്തു.

arrest

അമിതവേഗതയെ തുടര്‍ന്ന് വാഗണര്‍ കാര്‍ 50മീറ്ററോളം ദൂരത്തേക്ക് ഇടിച്ച് തെറിപ്പിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവറായിരുന്ന നസ്രുള്‍ ഇസ്ലാം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടം ദാരുണവും ഞെട്ടിക്കുന്നതുമായിരുന്നെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അറസ്റ്റിലായ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.

ചണ്ഡീഗഡില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ഇയാളുടെ അമ്മയുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രമുഖ ആശുപത്രിയിലെ അഡ്മിന്‌സ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്നയാളാണ് ഷൊഹൈബിന്റെ പിതാവ്.

English summary
BMW accident: 24-year-old MNC employee arrested in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X