Video: 'നമ്മള്‍ ഇപ്പോള്‍ മരിക്കും'; തമാശ അറംപറ്റി, എഫ്ബി ലൈവിട്ട് ബിഎംഡബ്ല്യുവില്‍ മരണപ്പാച്ചല്‍, 4 മരണം
ദില്ലി: ബിഎംഡബ്ല്യൂ കാർ ട്രക്കിലിടിച്ച് നാല് യുവാക്കൾക്ക് ദാരുണാന്ത്യം. വാഹനത്തിൽ ഉണ്ടായരുന്ന മുഴുവൻ പേരും സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പേസ്ബുക്കിൽ ലൈവിട്ടായിരുന്നു യുവാക്കൾ കാർ ഓടിച്ചത്. 230 കിലോമീറ്റർ വേഗതിയിലാണ് കാർ ചീറിപ്പാഞ്ഞത്.
വെള്ളിയാഴ്ച പൂർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ സുൽത്താൻപൂരിലാണ് അപകടം നടന്നത്.
അപകടത്തിന് തൊട്ടുമുമ്പ് നാല് പേരും ഫെയ്‌സ്ബുക്ക് ലൈവിൽ വേഗതയിൽ പോകുന്നത് ലൈവ് ഇട്ടിരുന്നു. ലൈവിനിടയിൽ നമ്മൾ നാല് പേരും മരിക്കുമെന്നും യുവാക്കൾ പറയുന്നുണ്ടായിരുന്നു. ബീഹാറിലെ റോഹ്താസിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പ്രൊഫസറായ 35 കാരനായ ഡോ. ആനന്ദ് പ്രകാശ്, എഞ്ചിനീയർ ദീപക് കുമാർ, അഖിലേഷ് സിംഗ്, വ്യവസായി മുകേഷ് എന്നിവരാണ് അപകടത്തിൽ പെട്ട് ജീവൻ പൊലിഞ്ഞവർ.

ബിഎംഡബ്ല്യു 230 കിലോമീറ്റർ വേഗതയിൽ എത്തിയപ്പോൾ സ്പീഡോമീറ്റർ അടുത്തതായി 300 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് ഒരാൾ പറഞ്ഞു. എന്നാൽ തൊട്ടടുത്ത നിമിഷം കാർ ട്രക്കിലിടിക്കുകയായിരുന്നു. ഇടിയിൽ ബിഎംഡബ്ല്യു കാർ പൂർണമായി തകർന്നു. യുവാക്കളുടെ മൃതദേഹം റോഡിൽ ചിന്നിച്ചിതറി. അപകടത്തിൽപ്പെട്ടവരെല്ലാം ബിഹാർ സ്വദേശികളാണ്.

ഇവർ ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു. സംഭവം അന്വേഷിച്ചുവരികയാണെന്നും കണ്ടെയ്‌നർ ഡ്രൈവറെ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സുൽത്താൻപൂർ എസ്പി സോമെൻ ബർമ പറഞ്ഞു. ഫോറൻസിക് സ്റ്റേറ്റ് ലബോറട്ടറിയുടെ സഹായത്തോടെ ബിഎംഡബ്ല്യൂവിന്റെയും കണ്ടെയ്‌നർ ട്രക്കിന്റെയും സാങ്കേതിക പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡൽഹിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമയിൽ നിന്നാണ് ബിഎംഡബ്ല്യു വാങ്ങിയത് എന്ന് ആനന്ദ് പ്രകാശിന്റെ അമ്മാവൻ എകെ സിംഗ് പറഞ്ഞു. ദീപക്കിന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ലൈവ് പോയത്. വാഹനത്തിന്റെ സ്പീഡ് കൂട്ടാൻ പിറകിലിരുന്ന് പറയുന്നത് കേൾക്കാം. വണ്ടി സർവീസ് ചെയ്യാൻ 50000 രൂപ ചെലവിക്കിയെന്നും ഇവർ പറയുന്നു.

അടുത്തിടെ ദേശീയപാതകളിൽ അപകടം വർധിക്കുകയാണെന്നാണ് ദേശീയപാത അതോറിറ്റി വ്യക്തമാക്കുന്നത്.. അപകടങ്ങൾ കുറക്കാനും ദേശീയപാത നിർമാണത്തിൻറെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സിഗ്നൽ സംവിധാനം കാര്യക്ഷമമാകുന്നതിനായും നടപടി സ്വീകരിക്കണമെന്ന് അതോറിറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിരുന്നു.












Click it and Unblock the Notifications