Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്റെ ഭാര്യയുടെ മുന്നിൽവെച്ച് സ്വയംഭോഗം ചെയ്തു; പ്രതിയെ കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് താരങ്ങൾ!

മുംബൈ: തന്റെ ഭാര്യ കാൺകെ സ്വയം ഭോഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കന്നഡ നടന്‍ സുമീത് രാഘവിന്റെ ട്വിറ്റർ. പാര്‍ക്ക് ചെയ്തിരുന്ന വെളുത്ത ബിഎംഡബ്ല്യു കാറിലിരുന്ന ആള്‍ തന്റെ ഭാര്യയെ കാണിക്കാന്‍ സ്വയംഭോഗം ചെയ്തു എന്നാണ് സുമീതിന്റെ പരാതി.

ബിഎംഡബ്ല്യൂ കാർ ഉടമയ്ക്കെതിരെ വൈൽ പേൾ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിരവധി മറാത്തി ഹിന്ദി സിനിമകളിൽ അഭിനയിച്ചുള്ള നടനാണ് സുമീത് രാഘവൻ. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. തിലക് സ്കൂളിൽ നിന്നും യാത്ര ചെയ്യുമ്പോഴായിരുന്നു അടുത്ത് പാർക്ക് ചെയ്തിരുന്നു ബിഎംഡബ്ല്യു കാറിൽ നിന്ന് നടന്റെ ഭാര്യയെ നോക്കി ഒരാൾ സ്വയം ഭോഗം ചെയ്തത്.

Sumeet

യുവാവിന്റെ പ്രവർത്തനം യുവതി കണ്ടെങ്കിലും അപ്പോൾ തന്നെ അയാൾ കാറുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കാറിന്റെ നമ്പർ മുഴുവനായും യുവതി കണ്ടിരുന്നില്ല. യുവതി നാല് നമ്പറുകൾ മാത്രമേ ഓർമ്മിച്ചെടുത്തിട്ടുള്ളൂവെന്നും പോലീസ് പറയുന്നു. വെള്ള ബിഎംഡബ്യു കാറിന്റെ നമ്പർ യുവതി ഓർത്തെടുത്തത് 1985 എന്നനാല് സംഖ്യ മാത്രമാണ്.

ഗ്രേ കളറുടെ സഫാരിയായിരുന്നു പ്രതി ധരിച്ചിരുന്നത്. സംഭവം നടന്ന ഉടൻ തന്നെ നടൻ ട്വീറ്റ് ചെയ്തിരുന്നു. ഇത് കണ്ട പോലീസ് ഉടൻ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു. അന്വേഷത്തിനായി പ്രത്യേക സംഘത്തെ തമന്നെ മുംബൈ പോലീസ് ഏർപ്പാടാക്കിയിട്ടുണ്ട്. തിലക് സ്കൂളിനടത്തുള്ള പാർക്കിങ് ഏരിയയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ പ്രതിയെ കണ്ടെത്താനാകുമെന്ന് വൈൽ പേൾ പോലീസ് സ്റ്റേഷനിലെ മുതിർന്ന പേലീസ് ഇൻസ്പെക്ടർ ലക്ഷ്മൺ ചവാൻ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+