ബിഎംഡബ്ല്യു മരത്തില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു
ലുധിയാന: ബി എം ഡബ്ല്യു കാര്‍ മരത്തില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് അതീവ ഗുരുതരമായി പരിക്കേറ്റു. പഞ്ചാബിലെ ലുധിയാനയിലാണ് അപകടം ഉണ്ടായത്. റോഡരികിലെ മരത്തില്‍ ഇടിച്ച ബി എം ഡബ്ല്യു കാര്‍ മൂന്ന് കഷണങ്ങളായി. ഞായറാഴ്ച രാവിലെയാണ് സംഭവം.
ഗഗന്‍ ശര്‍മ, രാജ് ദത്ത് ദുവ എന്നിവരാണ് ബി എം ഡബ്ല്യു കാര്‍ മരത്തില്‍ ഇടിച്ച് കൊല്ലപ്പെട്ടത്. ധാനി റാം എന്നയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരീരത്ത് പലയിടങ്ങളിലായി ഇയാള്‍ക്ക് മുറിവുകള്‍ ഏറ്റിരുന്നു. കാറിന്റെ ഉടമസ്ഥനാണ് ധാനി റാം. ഇയാളാണ് കാര്‍ ഓടിച്ചിരുന്നതും.

25 നും 27 നും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് ബി എം ഡബ്ല്യുവില്‍ ഉണ്ടായിരുന്നത്. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തില്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ധാനി റാം സുഖം പ്രാപിച്ചുവരുന്നതായി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീണഷണര്‍ ഓഫ് പോലീസ് പരംജിത് സിംഗ് പന്നു പറഞ്ഞു.
ലുധിയാനയിലെ സരഭ നഗര്‍ റോഡ് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേര്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കുകയായിരുന്നു. സരഭ നഗര്‍ റോഡ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications