വെറും പേനയല്ല 'മാജിക് പേന', സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന പേനയെക്കുറിച്ച് അറിയാം
ഹനുമാന്‍ സേവകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദുഷ്യന്ത് ബാപ്പുജി ഇറക്കിയ പേനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം.
അഹമ്മദാബാദ് : മാര്‍ച്ച് മാസം പരീക്ഷകളുടെ കാലമാണ്. പത്തും പന്ത്രണ്ടും ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷയും മറ്റു ക്ലാസിലുള്ളവര്‍ക്ക് വാര്‍ഷിക പരീക്ഷയും നടക്കുന്നത് മാര്‍ച്ചിലാണ്. വിദ്യാര്‍ത്ഥികളുടെ പരീക്ഷാപ്പേടിയും ടെന്‍ഷനും മാതാപിതാക്കള്‍ക്കും സമ്മര്‍ദ്ദം നല്‍കാറുണ്ട്. എന്നാല്‍ ഇത്തരം ആശങ്കയ്ക്ക് പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗുജറാത്തിലെ ഒരു ക്ഷേത്രം. പഞ്ചമഹല്‍ ജില്ലയിലെ കഷ്ടബഞ്ജന്‍ ക്ഷേത്രത്തെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വരെ ചര്‍ച്ച ചെയ്യുന്നത്.
ഹനുമാന്‍ സേവകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ദുഷ്യന്ത് ബാപ്പുജി ഇറക്കിയ പേനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഹനുമാന്‍ സരസ്വതി യാഗത്തിലൂടെ ലഭിച്ച ദിവ്യത്വം ഉപയോഗിച്ചാണ് മാജിക് പേന നിര്‍മ്മിച്ചത്. വിദ്യാര്‍ത്ഥികളെ പരീക്ഷാപ്പേടിയില്‍ നിന്നും മുക്തരാക്കി വിജയത്തിലേക്ക് നയിക്കുന്ന മാജിക് പേനയോടൊപ്പം പുറത്തിറക്കിയ നോട്ടീസിലെ കാര്യങ്ങള്‍ രക്ഷിതാക്കളെ ഉദ്ദേശിച്ചുള്ളതാണ്.

മക്കള്‍ പരീക്ഷയില്‍ വിജയിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ, മോശം പ്രകടനത്താല്‍ മക്കള്‍ പരാജയപ്പെടുമെന്ന ഭയമുണ്ടോ, എങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് മാജിക് പെന്‍ സെറ്റ്. കുട്ടികളുടെ മാനസിക പ്രശ്‌നങ്ങള്‍ അകറ്റി അവരെ വിജയത്തിലേക്ക് നയിക്കുന്ന പേനയുടെ വില 1900 രൂപയാണ്. വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ പേനയുടെ വില തിരിച്ചു തരുമെന്നുള്ള ഉറപ്പും പേനയുടെ നിര്‍മ്മാതാക്കള്‍ നല്‍കുന്നുണ്ട്. മാജിക് പേന വാങ്ങിക്കണമെങ്കില്‍ മൊബൈല്‍ നമ്പര്‍, ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ് , സ്‌കൂള്‍/ കോളേജ് ഐഡി കാര്‍ഡ്എന്നിവ ഹാജരാക്കണം.












Click it and Unblock the Notifications