കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ-ചൈന സംഘര്‍ഷം; രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

  • By News Desk
Google Oneindia Malayalam News

ദില്ലി: ലഡാക്കില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈന്യം പരസ്പരം നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുകയാണ്. ഇന്ത്യ- ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 76.24 നിലവാരത്തിലേക്കാണ് താഴ്ന്നത്. ഓഹരി വിപണിയില്‍ വിദേശ നിക്ഷേപകര്‍ അറ്റവില്‍പ്പനക്കാരായതും മൂല്യത്തെ ബാധിച്ചു.

ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതിനെ തുടര്‍ന്ന് രാവിലെ വ്യാപാരത്തില്‍ മൂല്യം 75.77 നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നു.

money

ഗല്‍വാന്‍ താഴ്വരയിലാണ് ഇന്നലെ രാത്രിയോടെ സംഘര്‍ഷം ഉണ്ടായത്. ഇരു രാജ്യങ്ങളുടേയും സൈനികര്‍ തമ്മിലുളള ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കേണല്‍ റാങ്കിലുളള ഉദ്യോഗസ്ഥനും രണ്ട് ജവാന്മാരുമാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷം പരിഹരിക്കാന്‍ ഇരുസേനകളുടേയും ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തിയില്‍ ചര്‍ച്ച നടത്തുകയാണ്.

ഇന്ത്യന്‍ ഓഹരി സൂചികയില്‍ രണ്ട് ശതമാനത്തിനടുത്ത് ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്ത്യ-ചൈന സംഘര്‍ഷത്തോടൊപ്പം തന്നെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതും വിപണിയെ കാര്യമായി ബാധിച്ചു.

സെന്‍സെക്‌സ് 552.09 പോയിന്റെ ഇടിഞ്ഞ് 33.228.80 ത്തിലും നിഫ്റ്റി 1.60 ശതമാനം ഇടിഞ്ഞ് 9813.70 ത്തിലുമാണ് വ്യാപാരം അവസാനിച്ചത്.

ഒരു മാസത്തിലധികമായി ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഉന്നതതല സൈനിക ചര്‍ച്ചകള്‍ക്ക് ശേഷം ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. അതിനിടെയാണ് അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം ഉടലെടുക്കുന്നത്.

സംഘര്‍ഷത്തില്‍ ഇരു സൈന്യത്തിലേയും സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ അതിനിടെ ഇന്ത്യക്കെതിരെ ആരോപണം ഉന്നയിച്ച് ചൈന മുന്നോട്ട് വന്നിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തി ലംഘിച്ചുവെന്നും ചൈനയുടെ സൈനികനെ ആക്രമിച്ചു എന്നുമാണ് ചൈന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഏകപക്ഷീയമായ നടപടികള്‍ പാടില്ലെന്നും കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുത് എന്നും ചൈന വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന് സൂചന, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്ലഡാക്കില്‍ സൈനികര്‍ കൊല്ലപ്പെട്ടത് ചൈനയുടെ കല്ലേറിലെന്ന് സൂചന, പ്രധാനമന്ത്രിക്ക് വിശദീകരണവുമായി രാജ്

കോണ്‍ഗ്രസ് പഴയ തൊഴുത്ത്, മഹാസഖ്യത്തില്‍ ശിവസേനയുടെ ഒളിയമ്പ്, നോട്ടമിട്ട് ബിജെപി, വന്‍ ട്വിസ്റ്റ്്!!കോണ്‍ഗ്രസ് പഴയ തൊഴുത്ത്, മഹാസഖ്യത്തില്‍ ശിവസേനയുടെ ഒളിയമ്പ്, നോട്ടമിട്ട് ബിജെപി, വന്‍ ട്വിസ്റ്റ്്!!

ലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! കേണലടക്കം 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു! അതിര്‍ത്തിയില്‍ ചര്‍ച്ചലഡാക്കിൽ ഇന്ത്യ-ചൈന ഏറ്റുമുട്ടൽ! കേണലടക്കം 3 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു! അതിര്‍ത്തിയില്‍ ചര്‍ച്ച

English summary
Boarder Tension with India-China; Rupees Fall Against US Dollar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X