ഗംഗാ നദിയില്‍ ബോട്ടുമറിഞ്ഞ് 24 പേര്‍ മരിച്ചു
പട്‌ന: ഗംഗാ നദിയില്‍ 40 പേരുമായി യാത്ര ചെയ്ത ബോട്ട് മറിഞ്ഞ് 24 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബിഹാറിലെ പട്‌നയിലാണ് അപകടമുണ്ടായത്. മകരസക്രാന്തിയോട് അനുബന്ധിച്ചുണ്ടായ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗംഗാ ഘട്ടില്‍ നിന്ന് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍ പെട്ടത്.
മകരസക്രാന്തിയോട് അനുബന്ധിച്ച് ചെറുദ്വീപില്‍ നടന്നുവരുന്ന പട്ടം പറത്തല്‍ മേള കാണാന്‍ പോകുകയായിരുന്നു ഇവര്‍. അമിത ഭാരത്താല്‍ ബോട്ട് മുങ്ങിയതോടെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതാണ് മരണസംഖ്യ കുറച്ചത്. പിന്നീട് ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടു. തിരക്കേറിയ സമയമായതിനാല്‍ ബോട്ടില്‍ ഉള്‍ക്കൊള്ളാവുന്നതിലും അധികമായിരുന്നു യാത്രക്കാരെന്നാണ് ദൃക്‌സാക്ഷികള്‍ അറിയിക്കുന്നത്.












Click it and Unblock the Notifications