ആന്‍ഡമാനില്‍ ബോട്ട് മുങ്ങി 28 മരണം
പോര്‍ട്ട് ബ്‌ളെയര്‍: ആന്‍ഡമാനില്‍ വിനോദയാത്രക്കാരുടെ ബോട്ട് തകര്‍ന്ന് 28 പേര്‍ മരിച്ചു. റോസ് ഐലന്‍ഡിനും നോര്‍ത്തും ബെയ്ക്കും ഇടയിലാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ടവര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് പ്രാഥമിക നിഗമനം.
13 പേരെ രക്ഷപ്പെടുത്തിയതായി നിക്കോബാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി ജവഹര്‍ അറിയിച്ചു. മുംബൈയില്‍ നിന്നും തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തും നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്.

അക്വാ മറീന എന്ന ബോട്ട് വൈകുന്നേരം നാലു മണിയോടെയാണ് മുങ്ങിയത്. അപകടസമയത്ത് 45 പേര്‍ വാഹനത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. നേവിയും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.












Click it and Unblock the Notifications