ആ പലഹാരം ബിജെപിക്ക് കയ്‌പേറിയത്; അമിതാവേശം വിനയായി... വരാനിരിക്കുന്നത് വലിയ തിരിച്ചടി
പട്‌ന: സാമുദായിക ബലത്തിലാണ് ഉത്തരേന്ത്യന്‍ രാഷ്ട്രീയം. ചില സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചാല്‍ തിരഞ്ഞെടുപ്പില്‍ ലക്ഷ്യം കാണുമെന്ന് ഉറപ്പാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ ലക്ഷ്യത്തോടെ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും പതിവാണ്. എന്നാല്‍ ബിഹാറില്‍ ഭരണകക്ഷിയായ ബിജെപിക്ക് അടവുകള്‍ പിഴക്കുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. കൃത്യമായ നീക്കങ്ങള്‍ നടത്തിയെങ്കിലും കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ വീണു.
ബിജെപി നടത്തിയ രണ്ടു നീക്കങ്ങളാണ് ഈ വീഴ്ചയ്ക്ക് വഴിയൊരുക്കിയത്. തോറ്റ സ്ഥാനാര്‍ഥി മധുരം വിതരണം ചെയ്യാന്‍ ഇടയാക്കിയതും ഇതുതന്നെ. താന്‍ തോറ്റാലും ബിജെപി സ്ഥാനാര്‍ഥി വിജയിച്ചില്ലല്ലോ എന്ന ആശ്വാസമായിരുന്നു ആ മധുര വിതരണത്തിന് പിന്നില്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ബുച്ചാഹ നിയമസഭാ മണ്ഡലത്തിലാണ് ബിഹാറില്‍ കഴിഞ്ഞാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്നത്. ആര്‍ജെഡി സ്ഥാനാര്‍ഥി അമര്‍ പാസ്വാന്‍ 36000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. രണ്ടാം സ്ഥാനത്ത് ബിജെപിയുടെ ബേബി കുമാരിയും മൂന്നാം സ്ഥാനത്ത് വിഐപിയുടെ ഗീതകുമാരിയുമെത്തി. രണ്ടും മൂന്നും സ്ഥാനക്കാരുടെ വോട്ടുകളേക്കാള്‍ ലഭിച്ചു ആര്‍ജെഡി സ്ഥാനാര്‍ഥിക്ക്.

ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലമല്ല ബുച്ചാഹ. അതുകൊണ്ടുതന്നെ തോല്‍വി ബിജെപിയെ വലിയ തോതില്‍ അലട്ടേണ്ടതുമില്ല. പക്ഷേ, ബിജെപിക്ക് ആശങ്ക ഇരട്ടിയാണിപ്പോള്‍. അതിന് കാരണം ബുച്ചാഹയിലെ വോട്ടുകളുടെ ഏകീകരണമാണ്. ബിജെപിക്കെതിരെ ജനങ്ങള്‍ ഒന്നിച്ചു എന്നാണ് ഫലം വന്നപ്പോള്‍ വ്യക്തമാകുന്നത്. അതിന് കാരണം രണ്ടു കാര്യങ്ങളാണ്.

ആര്‍ജെഡി സ്ഥാനാര്‍ഥികള്‍ക്കാണ് ബിഹാറില്‍ പതിവായി യാദവ സമുദായക്കാര്‍ വോട്ട് ചെയ്യുക. ബുച്ചാഹയില്‍ യാദവ വോട്ടുകള്‍ അത്ര ശക്തമല്ല. അതേസമയം, വളരെ പിന്നാക്കം നില്‍ക്കുന്ന വിഭാഗമായ സഹാനി/മല്ലകളുടെ വോട്ടുകള്‍ ഇവിടെ പ്രധാനമാണ്. കൂടാതെ ഉന്നത ജാതിക്കാരായ ഭുമിഹാറുകളുടെ വോട്ടും. ഈ രണ്ടു വിഭാഗവും ആര്‍ജെഡിയെ പിന്തുണച്ചു.

ആര്‍ജെഡിയുടെ സ്ഥാനാര്‍ഥിയായ അമര്‍ പാസ്വാന്‍ സഹാനി വിഭാഗത്തിന്റെ പിന്തുണയുള്ള വ്യക്തിയായിരുന്നു. സ്വാഭാവികമായും സമുദായം അമര്‍ പാസ്വാന് പിന്തുണ നല്‍കി. അതേസമയം, ബിജെപിയോടുള്ള അമര്‍ഷം കാരണം ഭുമിഹാറുകളും ആര്‍ജെഡി സ്ഥാനാര്‍ഥിക്ക് വോട്ട് നല്‍കി. ഇതോടെ വലിയ ഭൂരിപക്ഷത്തിലേക്ക് അമര്‍ പാസ്വാന്‍ എത്തി. സമുദായങ്ങളുടെ മുറിവുണക്കിയാല്‍ മാത്രമേ ഇനി മുന്നോട്ട് പോകാനാകൂ എന്ന് ബിജെപി വിലയിരുത്തുന്നു.

ബിഹാര്‍ നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. 77 എംഎല്‍എമാരുണ്ട്. മുകേഷ് സഹാനിയുടെ വിപിഐയിലെ മൂന്ന് എംഎല്‍എമാര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൊട്ടുപിന്നാലെ മുകേഷ് സഹാനിയെ നിതീഷ് കുമാറിന്റെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ബിജെപിയുടെ സമ്മര്‍ദ്ദത്തിലായിരുന്നു പുറത്താക്കല്‍. ഇത് സഹാനി വിഭാഗത്തിന്റെ അമര്‍ഷത്തിന് കാരണമായി.

ബുച്ചാഹയില്‍ സഹാനി സമുദായത്തിന് 35000 വോട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. മന്ത്രിമാരും 35 എംഎല്‍എമാരുമടക്കം വലിയ സംഘത്തെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്നു എങ്കിലും 36000 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി തോല്‍ക്കുകയാണ് ചെയ്തത്. ബുച്ചാഹയിലെ ഭൂമിഹാറുകള്‍ ബിജെപിയെ കൈവിടാന്‍ മറ്റൊരു കാരണമുണ്ട്.
തെങ്ങിന്‍ത്തോപ്പില്‍ മാക്‌സി ധരിച്ച് അഹാന; വ്യത്യസ്ത ലുക്ക്... കാണാം ചിത്രങ്ങള്‍

2020ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂമിഹാര്‍ സമുദായത്തിന് ബിജെപി പ്രാതിനിധ്യം നല്‍കിയത് കുറഞ്ഞു എന്ന ആക്ഷേപമുണ്ടായിരുന്നു. ബിജെപിയെ പതിവായി പിന്തുണയ്ക്കുന്ന ഈ സമുദായത്തെ പിന്നീട് നടന്ന നിയമസഭാ കൗണ്‍സിലില്‍ തിരഞ്ഞെടുപ്പിലും പരിഗണിച്ചില്ല. ഭൂമിഹാറുകള്‍ക്ക് ബുച്ചാഹയില്‍ 50000 വോട്ടുകളാണുള്ളത്. ഇതും ബിജെപിക്ക് കിട്ടാതെ പോയി. വിഐപിയുടെ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടും പാര്‍ട്ടി അധ്യക്ഷന്‍ സഹാനി മധുരം വിതരണം ചെയ്തു. ബിജെപി തോറ്റതിലെ സന്തോഷമാണിതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.












Click it and Unblock the Notifications