ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ മൃതദേഹം കണ്ടെത്തി
ദില്ലി: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനിടെ തട്ടിക്കൊണ്ടുപോയ 17 ജവാന്മാര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നത്. 15 ജവാന്മാര്ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ശക്തമായ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കൊല്ലപ്പെട്ട ജവാന്മാരില് 12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്പെഷ്യല്‍ ടാസ്ക് പൊലീസ് ജവാന്മാരുമാണ്. ഇവരില്‍ നിന്നും 16 ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ പൊലീസ് തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഡിജിപി ദുര്‍ഗേഷ് മാധവ് ആവാസ്തി അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എന്നാല്‍ സംഭവം നടന്നതിന് ശേഷം ഇന്ന് മാത്രമാണ് കൂടുതല്‍ സുരക്ഷസേനയ്ക്ക് മേഖലയില്‍ എത്തിപ്പൈനായത്.
മൂന്ന് മണിക്കൂര്‍ നേരമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സിപിഐ മാവോയിസ്റ്റ് ബറ്റാലിയന് നമ്പര്‍ ഒന്നിലെ അംഗങ്ങളുമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ഐജി അറിയിച്ചു. ഹിദ്മ എന്ന മാവോയിസ്റ്റ നേതാവിന് കീഴിലുള്ള സംഘമാണിത്. മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനുള്ള സാധ്യത ഇനിയുമുണ്ടെന്നും ഇത് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് ഡിജിപി അറിയിച്ചു. വനത്തില്‍ ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications