കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരുടെ മൃതദേഹം കണ്ടെത്തി

Google Oneindia Malayalam News

ദില്ലി: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനിടെ തട്ടിക്കൊണ്ടുപോയ 17 ജവാന്മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വനത്തില്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്നലെയാണ് മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍ നടന്നത്. 15 ജവാന്മാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ശക്തമായ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

maoist

കൊല്ലപ്പെട്ട ജവാന്മാരില്‍ 12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്‌പെഷ്യല്‍ ടാസ്‌ക് പൊലീസ് ജവാന്മാരുമാണ്. ഇവരില്‍ നിന്നും 16 ആയുധങ്ങള്‍ മാവോയിസ്റ്റുകള്‍ പൊലീസ് തട്ടിയെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യം ഡിജിപി ദുര്‍ഗേഷ് മാധവ് ആവാസ്തി അറിയിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. എന്നാല്‍ സംഭവം നടന്നതിന് ശേഷം ഇന്ന് മാത്രമാണ് കൂടുതല്‍ സുരക്ഷസേനയ്ക്ക് മേഖലയില്‍ എത്തിപ്പൈനായത്.

മൂന്ന് മണിക്കൂര്‍ നേരമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സിപിഐ മാവോയിസ്റ്റ് ബറ്റാലിയന്‍ നമ്പര്‍ ഒന്നിലെ അംഗങ്ങളുമായാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ഐജി അറിയിച്ചു. ഹിദ്മ എന്ന മാവോയിസ്റ്റ നേതാവിന് കീഴിലുള്ള സംഘമാണിത്. മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനുള്ള സാധ്യത ഇനിയുമുണ്ടെന്നും ഇത് മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടെന്ന് ഡിജിപി അറിയിച്ചു. വനത്തില്‍ ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്.

English summary
Bodies of 17 Jawans Missing after a major encounter in Sukma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X