കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ബാധിതരുടെ മൃതദേഹം കുഴിയിൽ തള്ളി: കർണാടകത്തിൽ പുതിയ വിവാദം!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കൊറോണ ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ കുഴിയിൽ കൊണ്ടുവന്ന് തള്ളിയ സംഭവത്തിൽ വിവാദം പുകയുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന ആരോപണമുയർത്തിയാണ് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ സംഭവത്തിന്റെ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. എട്ടോളം മൃതദേഹങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. കർണാടക സർക്കാർ ഏത് തരത്തിലാണ് കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നത് എന്നതിന്റെ പ്രതിഫലനമാണ് ഇതെന്നും ഡികെ ട്വിറ്ററിൽ കുറിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉടൻ നടപടി സ്വീകരിക്കാനും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്.

പുതിയ വിവാദം

പുതിയ വിവാദം

പിപിഇ കിറ്റ് ധരിച്ച് കുറേ പേർ മൃതദേഹങ്ങൾ ബോഡി ബാഗിലാക്കി കുഴിയിലേക്ക് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കർണാടകത്തിലെ ബെല്ലാരിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നും ഡികെ ട്വിറ്ററിൽ അവകാശപ്പെടുന്നുണ്ട്. സംഭവം പുതിയ വിവാദങ്ങളിലേക്ക് നീങ്ങിയതോടെ ഇതെക്കുറിച്ച് അന്വേഷിക്കാൻ കർണാടക സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.

 അന്വേഷണം തുടരുന്നു

അന്വേഷണം തുടരുന്നു

സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നാണ് ബെല്ലാരി ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ എസ് എസ നകുൽ വ്യക്തമാക്കി. മൃതദേഹങ്ങൾ ശരിയായ രീതിയിൽ പാക്ക് ചെയ്തിട്ടുണ്ടെങ്കിലും മാനുഷികമായ വശം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോരുത്തരുടെ മൃതദേഹങ്ങളായാണ് സംസ്കരിക്കേണ്ടത്. അതുകൊണ്ടുതന്നെ സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 അസ്വസ്തതപ്പെടുത്തുന്നത്

അസ്വസ്തതപ്പെടുത്തുന്നത്

കൊറോണ ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ട്. എന്നാൽ മൃതദേഹങ്ങൾ കൈകാര്യം ചെയ്ത രീതി അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ് ബെല്ലാരി ജില്ല ഭരണകൂടത്തിന്റെ നിലപാട്. ചൊവ്വാഴ്ച മാത്രം ബെല്ലാരിയി 12 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞിട്ടുള്ളത്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത പ്രദേശത്ത് 29 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
 പുതിയ ജീവനക്കാരെ നിയോഗിച്ചു?

പുതിയ ജീവനക്കാരെ നിയോഗിച്ചു?

ഈ സംഘത്തിലെ എല്ലാവരെയും മാറ്റിയെന്നും പുതിയതായി പരിശീലം നേടിയ അംഗങ്ങളെ മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നാണ് എഎൻഐ റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തോട് ജില്ലാഭരണകൂടം നിരുപാധികം മാപ്പ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഈ വേദനിപ്പിച്ചെങ്കിൽ മാപ്പ് ചോദിക്കുന്നതായാണ് ബെല്ലാരി ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്.

 മനുഷ്യത്വത്തോടെ പെരുമാറണം

മനുഷ്യത്വത്തോടെ പെരുമാറണം

ജീവനക്കാാരുടെ പെരുമാറ്റം മനുഷ്യത്വരഹിതവും വേദനാജനകവുമാണെന്നാണ് കർണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രതികരണം. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കൈകാര്യം ചെയ്യുമ്പോൾ മനുഷ്യത്വപരമായും ശ്രദ്ധയോടെയും വേണമെന്നും എല്ലാ ജീവനക്കാരോടും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

 വിവാദങ്ങൾ ഒടുങ്ങുന്നില്ല

വിവാദങ്ങൾ ഒടുങ്ങുന്നില്ല

ആന്ധ്രപ്രദേശിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ച 72കാരന്റെ മൃതദേഹം ജെസിബി ഉപയോഗിച്ച് കൊണ്ടുവന്ന സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് ബെല്ലാരിയിലും സമാന രീതിയുള്ള സംഭവം നടക്കുന്നത്. ആശുപത്രിയിൽ നിന്ന് കൊറോണ വൈറസ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹമാണ് ഇത്തരത്തിൽ മറവുചെയ്യാൻ ശ്രമിച്ചത്. നേരത്തെ ജൂണിൽ പുതുച്ചേരിയിൽ പിപിഇ കിറ്റ് ധരിച്ച നാല് പുരുഷന്മാർ മൃതദേഹം കുഴിയിലേക്ക് വലിച്ചെറിയുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.

 മാർഗ്ഗനിർദേശം എങ്ങനെ?

മാർഗ്ഗനിർദേശം എങ്ങനെ?

ലീക്ക് പ്രൂഫ് പ്ലാസ്റ്റിക് ബോഡി ബാഗിലാക്കി ബാഗിന്റെ പുറം ഭാഗം ഒരു ശതമാനം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നാണ് കൊറോണ വൈറസ് ബാധിതരെ സംസ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദേശത്തിൽ പറയുന്നത്. മാർച്ചിലാണ് കേന്ദ്രസർക്കാർ കൊറോണ വൈറസ് ബാധിച്ച് മരണടയുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മാർഗ്ഗനിർദേശം പുറത്തിറക്കുന്നത്. ഇന്ത്യയിൽ 2.15 ലക്ഷം പേരെ ബാധിച്ച രോഗം മൂലം 17000 പേരാണ് രാജ്യത്ത് മരണമടഞ്ഞിട്ടുള്ളത്.

English summary
Bodies Of Coronavirus dumped Into Mass Grave In Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X