ഐഎസ് ഭീകരര്‍ കൊന്നു തള്ളിയ 230 മൃതശരീരങ്ങള്‍ കണ്ടെത്തി
ദമാസ്‌ക്കസ്: ലോകത്തിലെ ഏറ്റവും ക്രൂരന്‍മാരും ഭീകരന്‍മാരും ആയ ഇസ്ലാമിക് സ്‌റ്റേറ്റ് കൊന്നു തള്ളിയ ഒട്ടേറെ മനുഷ്യശരീരങ്ങള്‍ കണ്ടെത്തി. സുന്നി ഭീകരസംഘടനയായ ഇവര്‍ 230 ഗോത്രവിഭാഗക്കാരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊന്നു കുഴിച്ചു മൂടിയിരുന്നു. ദിയര്‍ അല്‍ സൂര്‍ പ്രവിശ്യയിലാണ് 230 മൃതശരീരങ്ങള്‍ ഉള്ള ശവക്കല്ലറ കണ്ടെത്തിയത്.
യുഎന്നും രക്ഷാപ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം കണ്ടെത്തിയത്. മനുഷ്യനെ ഒരു ജീവനില്ലാത്ത വസ്തുവായി ഇവര്‍ കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നു തന്നെ പറയാം. മൊഹസാന്‍ നഗരത്തിന് സമീപമുള്ള ഗ്രാമത്തിലെ ഷിയാതത് ഗോത്രവര്‍ഗത്തില്‍ പെട്ടവരെയാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊന്നൊടുക്കിയത്.

മരിച്ചവരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാനാണ് അന്ന് ഗോത്രവിഭാഗക്കാരെ കൊന്നു തള്ളിയതെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ കൂടെ നില്‍ക്കുവാന്‍ വിസമ്മതിച്ചതിനാല്‍ കൊല്ലുക എന്ന നയമാണ് അന്ന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ സ്വീകരിച്ചിരുന്നത്. പിന്നീട് ഐഎസിനെ പിന്തുണച്ച ഒട്ടേറെ ജീവനുകളെ വെറുതെ വിട്ടിരുന്നു എന്നും പറയപ്പെടുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പോലും ബലാത്സംഗം ചെയ്യുന്ന ഈ കിരാതന്‍മാര്‍ എവിടെയൊക്കെ മനുഷ്യ ജീവനുകളെ കൊന്നു തള്ളിയിരിക്കുന്നു ഇനി എത്രപ്പേരെ കൊല്ലാനിരിക്കുന്നു എന്ന കാര്യം ഭീകരം തന്നെ. ഐഎസിന്റെ പിടിയില്‍ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉണ്ടെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്.












Click it and Unblock the Notifications