കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം ആശുപത്രി വാര്‍ഡില്‍, ഞെട്ടിക്കുന്ന കാഴ്ച..!!

Google Oneindia Malayalam News

ചെന്നൈ: കൊറോണ വൈറസ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം മറ്റ് രോഗികള്‍ക്കൊപ്പം കിടത്തിയതായി പരാതി. തമിഴ്‌നാട്ടിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. മരണപ്പെട്ട കൊറോണ രോഗിയെ പ്ലാസ്റ്റിക് കവറുകളിലാക്കി മണിക്കൂറുകളോളം കൊറോണ വാര്‍ഡിലെ കട്ടലില്‍ കിടത്തിയെന്നാണ് പരാതി. ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.

covid

Recommended Video

cmsvideo
A New Study Assures That Existing Vaccines Can Prevent COVID 19 | Oneindia Malayalam

സര്‍ക്കാര്‍ പുറപ്പെടുവിച്ച കൊവിഡ് മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച് രോഗം ബാധിച്ച് മരണപ്പെട്ടരോഗിയുടെ മൃതദേഹങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി മോര്‍ച്ചറിയിലേക്ക് മാറ്റണമെന്നാണ്. എന്നാല്‍ മരിച്ചയാളെ വാര്‍ഡില്‍ നിന്ന് മാറ്റുന്ന സമയത്ത് ആരോ പകര്‍ത്തിയ ചിത്രമായിരിക്കാം പ്രചരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ മൃതദേഹം കൊവിഡ് രോഗികളുടെ വാര്‍ഡില്‍ 5 മണിക്കൂറിലേറെ കിടത്തിയതായും പരാതിയുണ്ട്. എന്നാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതരുടെ വാദം. രാവിലെ 8 മണിക്കാണ് രോഗി മരിച്ചത്. പത്ത് മണിക്കുള്ളില്‍ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി . വൈകീട്ട് 5.30നാണ് മൃതദേഹം സംസ്‌കരിച്ചെന്നും കൊവിഡ് വാര്‍ഡിന്റെ ചുമതലയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു.

കോര്‍പ്പറേഷന്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് സംസ്‌കരിക്കേണ്ടതിനാലാണ് കാലതാമസം വന്നതെന്നും ഡോക്ടര്‍ അറിയിച്ചു. മൃതദേഹം മാറ്റുന്നതിനിടെ രോഗികളില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതാവാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അതേസമയം, കൊവിഡ് വ്യാപകമായി പടരുന്ന തമിഴ്നാട്ടില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 50000 കടന്നു. സംസ്ഥാനത്തെ ആരോഗ്യവകുപ്പ് ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 50193 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 2174 പേര്‍ക്ക് രോഗം ബാധിച്ച് ബുധനാഴ്ച മാത്രമാണ്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം പേര്‍ക്ക് 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം ക്രമാധീതമായി ഉയര്‍ന്നതോടെ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 പേരാണ് രോഗം ബാധിച്ച് ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 576 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിഭാഗം പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. 35556 പേര്‍ക്കാണ് ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത്. നിലില്‍ സംസ്ഥാനത്ത് 21990 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് മാത്രം 842 പേര്‍ക്ക് രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 21990 ആയി. ഇതുവരെ 773707 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്.

English summary
Body of Covid-19 patient kept in the hospital ward for several hours in tamil nadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X