പെട്ടിക്കുള്ളില്‍ പേടി പെടുത്തുന്നപാവയെന്ന് മകന്.. ചെന്ന് നോക്കിയവര്‍ വീട്ടുകാര്‍ ഞെട്ടി!!
വീട്ടില്‍ കളിക്കുന്നതിനിടയിലാണ് നാസര്‍ മുഹമ്മദിന്റെ മീത്ത മകന്റെ പന്ത് വീടിന്റെ മുകളില്‍ വീണത്. പന്ത് എടുക്കാനായി പോയ എട്ടുവയസുകാരന് പക്ഷെ തിരിച്ചു വരുന്നത് ആകെ അങ്കലാപ്പോടെയായിരുന്നു.
വീടിനുമുകളിലെ പെട്ടിക്കുള്ളില്‍ പേടിപ്പെടുത്തുന്ന പാവയുണ്ടെന്നാണ് കുട്ടി പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് മകന് ശല്യം ചെയ്യാന്‍ തുടങ്ങിയതോടെ നാസര്‍ മുഹമ്മദ് പുരപ്പുറത്തെ പെട്ടി പൊളിച്ചു. എന്നാല്‍ പെട്ടി പൊളിച്ച നാസര്‍ ഞെട്ടി. പെട്ടിക്കുള്ളില്‍ ഒന്നര വര്‍ഷം മുന്‍പ് കാണാതായ തന്റെ ഇളയ മകന്റെ ജീര്‍ണിച്ച മൃതദേഹമാണ് മുഹമ്മദിന് കാണാനായത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം.

നാലുവയസുകാരന്
2016 ഡിസംബര്‍ ഒന്നിനാണ് ബാര്‍ബര്‍ ആയ നാസര്‍ മുഹമ്മദിന്റെ ആറുമക്കളില്‍ അഞ്ചാമത്തെ ആളായ മുഹമ്മദ് സെയ്ദിനെ കാണാതാകുന്നത്. സ്കൂള്‍ വിട്ടുവന്ന് വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സെയ്ദിനെ കാണാതാവുന്നത്. കുട്ടിക്കായി പലയിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ചിലര്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് നാസര്‍ മുഹമ്മദിനെ ബന്ധപ്പെട്ടെങ്കിലും കുട്ടിയെ മാത്രം കണ്ടെത്താന്‍ ആയില്ല.

അറസ്റ്റ്
പിന്നീട് കേസില്‍ ഇര്ഫാന്, അഫ്താബ് എന്നീ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് നാസറിന്റെ എട്ടുവയസുകാരന് മകന് ജുനൈദ് മൃതദേഹം പെട്ടിക്കുള്ളില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് കളിക്കിടെ പന്ത് വീടിന് മുകളില്‍ വീണപ്പോഴാണ് കുട്ടി പെട്ടി കാണുന്നത്.

ഫോട്ടോ എടുക്കാന്‍
പെട്ടി തുറന്ന കുട്ടി പേടി പെടുത്തുന്ന പാവ പോലൊന്ന് പെട്ടിക്കുള്ളില്‍ ഉണ്ടെന്ന് വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാര്‍ അവഗണിച്ചു. പിന്നാലെ പാവയുടെ ഫോട്ടോ എടുത്തു നല്കാന് നാസര്‍ ആവശ്യപ്പെട്ടു.തുടര്‍ന്നും മകന്റെ ശല്യം ചെയ്തതോടെയാണ് നാസര്‍ പെട്ടി തുറന്ന് നോക്കിയത്.

അയല്‍വാസി
രണ്ടടി നീളവും വീതിയുമുള്ള പെട്ടിയില്‍ ചുരുണ്ടു കൂടിയ നിലയിലായിരുന്നു മൃതദേഹം. കാണാതായ ദിവസം ധരിച്ച യൂനിഫോം ആയിരുന്നു വസ്ത്രം. നാസറിന്റെ അയല്‍വാസിയും അടുത്ത സുഹൃത്തുമായ മുഹമ്മദ് മൊമീന്റേതാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ പെട്ടി. ഇയാള്‍ക്ക് ആരോ സമ്മാനിച്ച പെട്ടിയാണിത്. എന്നാല്‍ പെട്ടി തനിക്ക് ലഭിച്ചപ്പോള്‍ മുതല്‍ ഇതുവരെ തുറന്ന് നോക്കീട്ടില്ലെന്ന് മൊമീന്‍ പറയുന്നു.എന്തായാലും മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനയ്ക്കായി കാത്തിരിക്കുകയാണ് വീട്ടുകാരും പോലീസും.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications