റെഡ് സല്യൂട്ട് കൊമ്രേഡ്...; യെച്ചൂരിയ്ക്ക് അന്ത്യാഭിവാദ്യം നേര്‍ന്ന് രാജ്യം; മൃതദേഹം എയിംസിന് വിട്ടുനല്‍കും
ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം എകെജി ഭവനില്‍ എത്തിച്ചു. വസന്ത് കുഞ്ജിലെ വസതിയില്‍ നിന്ന് മുദ്രാവാക്യ അകമ്പടികളോടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനില്‍ മൃതദേഹം എത്തിച്ചത്. മുതിര്‍ന്ന നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. എകെജി ഭവനിലെ പൊതുദര്‍ശനത്തിന് ശേഷം യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം എയിംസിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി വിട്ടുനല്‍കും.
എകെജി സെന്ററില്‍ നിന്ന് ഉച്ചയോടെ വിലാപയാത്രയായി പതിനാല് അശോക് റോഡ് വരെ മൃതദേഹം കൊണ്ടുപോകും. വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം എംയിസ് അധികൃതര്‍ ഏറ്റുവാങ്ങും. രാജ്യത്തിന്റെ രാഷ്ട്രീയ-സാംസ്കാരിക പൊതുമണ്ഡലത്തിലെ നിരവധി പേരാണ് യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാനായി എത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് യെച്ചൂരി മരണപ്പെടുന്നത്.

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. യെച്ചൂരിയുടെ ഭൗതികശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ ആംബുലന്‍സില്‍ ജെഎന്‍യുവില്‍ എത്തിച്ചിരുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് അദ്ദേഹം രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളികളോടെയാണ് യെച്ചൂരിയുടെ ഭൗതികശരീരം ഏറ്റുവാങ്ങിയത്.
അവിടെനിന്ന് വൈകീട്ട് ആറോടെയാണ് വസന്തകുഞ്ചിലെ വസതിയില്‍ ഭൗതികശരീരം എത്തിച്ചത്. വസതിയില്‍ നേതാക്കള്‍ക്ക് മാത്രമായിരുന്നു സന്ദര്‍ശനത്തിന് അനുമതിയുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, പിബി അംഗം എംഎ ബേബി, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മന്ത്രിമാരായ പി രാജീവ്, പിഎ മുഹമ്മദ് റിയാസ്, എംബി രാജേഷ്, വിഎന്‍ വാസവന്, പികെ ശ്രീമതി, കെകെ ശൈലജ എന്നിവര്‍ വസതിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.
ഇടത് പാര്‍ട്ടി നേതാക്കളെ കൂടാതെ കോണ്‍ഗ്രസ്, ബിജെപി, ആം ആദ്മി, എന്‍സിപി, ഡിഎംകെ, മുസ്ലീം ലീഗ്, ശിവസേന തുടങ്ങി എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ള നേതാക്കളും യെച്ചൂരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു. സമകാലിക രാഷ്ട്രീയത്തിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളെയാണ് യെച്ചൂരിയുടെ മരണത്തോടെ നഷ്ടമായിരിക്കുന്നത്. വര്‍ഗീയശക്തികളോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച രാജ്യത്തെ തന്നെ ധിഷണാശാലിയായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.
വിശാല പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ രൂപീകരണത്തിലും പ്രധാന പങ്ക് വഹിച്ചു. ആന്ധ്രാസ്വദേശിയാണെങ്കിലും മദ്രാസിലാണ് യെച്ചൂരി ജനിച്ചത്. തെലങ്കാന പ്രക്ഷോഭസമയത്താണ് പൊതുരംഗത്തേക്ക് എത്തുന്നത്. അടിയന്തരാവസ്ഥക്കാലത്ത് ജെഎന്‍യു വിദ്യാര്‍ത്ഥിയായിരുന്ന യെച്ചൂരി വൈകാതെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടനായി സംഘടനാ ജീവിതത്തിലേക്ക് എത്തി.
1974-ല്‍ എസ്എഫ്ഐയില്‍ അംഗമായി. മൂന്നുവട്ടം ജെഎന്‍യു യൂണിയന് പ്രസിഡന്റായിരുന്നു. മികച്ച വിദ്യാര്‍ത്ഥി കൂടിയായിരുന്ന യെച്ചൂരി എഴുതിയ എല്ലാ പരീക്ഷകളിലും റാങ്ക് വിജയങ്ങള്‍ സ്വന്തമാക്കി. 1986-ല്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 32-ാം വയസില്‍ സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ യെച്ചൂരി പാര്‍ട്ടിയിലെ തലമുറമാറ്റത്തിനും തുടക്കം കുറിച്ച നേതാക്കളില്‍ ഒരാളാണ്.
1992-ല്‍ മദ്രാസില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോ അംഗമായി. 2015 ല്‍ ആണ് സിപിഎം ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് മരണം വരെ ആ പദവിയില്‍ തുടര്‍ന്നു. 2005 മുതല്‍ 2017 വരെ രാജ്യസഭാ അംഗം എന്ന നിലയിലും അദ്ദേഹം മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications