Get Updates
Get notified of breaking news, exclusive insights, and must-see stories!

കാണാതായ പെണ്‍കുട്ടികളുടേത് എന്ന് സംശയിക്കപ്പെടുന്ന ശരീരഭാഗങ്ങള്‍ രണ്ടിടങ്ങളില്‍ നിന്നായി കണ്ടെടുത്തു

ലഖ്‌നൊ: സിതാപൂര്‍ ജില്ലയില്‍ നിന്നും രണ്ട് പെണ്‍കുട്ടികളുടെ തലകള്‍ ട്രോളി ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തതിന് തൊട്ടു പിന്നാലെ 500 മീറ്റര്‍ ചുറ്റളവില്‍ ഉടലും കാലുകളും മറ്റൊരു ബാഗില്‍ ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തി. ഖേരി ജില്ലയില്‍ കാണാനില്ലെന്ന് പരാതി ലഭിച്ച പെണ്‍കുട്ടികളാണോ ഇവര്‍ എന്ന് പോലീസ് സംശയിക്കുന്നു.

വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായി കണ്ടെടുത്ത ശരീരഭാഗങ്ങള്‍ ഒരേ പെണ്‍കുട്ടികളുടെ തന്നെയാണ് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ലക്‌നൗ- ഹാര്‍ടോയ് ബൈപാസ് റോഡില്‍ നിന്നും വ്യാഴാഴ്ചയാണ് പെണ്‍കുട്ടികളുടെ തലകള്‍ ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെടുത്തത്.

വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച ട്രോളികള്‍ പരിസരവാസികളുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയായിരുന്നു. ഉടലും കാലുകളും വിച്ഛേദിച്ചായിരുന്നു കാണപ്പെട്ടത്. ട്രോളിയില്‍ വസ്ത്രങ്ങള്‍ നിറച്ചിരുന്നതായി പോലീസ് പറഞ്ഞു. രക്തം പുറത്തേക്ക് വരാതിരിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്ന് പോലീസിന്റെ നിഗമനം.

പെണ്‍കുട്ടികളുടെ തലകള്‍ കണ്ടെത്തി

പെണ്‍കുട്ടികളുടെ തലകള്‍ കണ്ടെത്തി

സിതാപൂര്‍ ജില്ലയില്‍ നിന്നും രണ്ട് പെണ്‍കുട്ടികളുടെ തലകള്‍ ബാഗില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ വ്യാഴാഴ്ച പോലീസ് കണ്ടെടുത്തു.

 തലയ്ക്കു പിന്നാലെ ഉടലും കാലുകളും

തലയ്ക്കു പിന്നാലെ ഉടലും കാലുകളും

വെള്ളിയാഴ്ച 10 മണിയ്ക്ക് ആളൊഴിഞ്ഞ സ്ഥലത്തു നിന്നും ട്രോളിയില്‍ ഉടലും കാലുകളും കണ്ടെടുത്തു.

ഒരേ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്നു

ഒരേ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങളെന്ന് സംശയിക്കുന്നു

രണ്ട് സ്ഥലങ്ങളില്‍ നിന്നായി കണ്ടെടുത്ത ശരീര ഭാഗങ്ങള്‍ ഒരേ പെണ്‍കുട്ടികളുടെതാണെന്ന് പോലീസ് സംശയിക്കുന്നു.

രണ്ട് പെണ്‍കുട്ടികള്‍ കാണാതായി

രണ്ട് പെണ്‍കുട്ടികള്‍ കാണാതായി

ഖേരി ജില്ലയില്‍ നിന്നും രണ്ട് പെണ്‍കുട്ടികളെ കാണാനില്ലെന്ന വാര്‍ത്ത കിട്ടിയിരുന്നു.

സ്ഥിരീകരിച്ചില്ല

സ്ഥിരീകരിച്ചില്ല

മരിച്ച പെണ്‍കുട്ടികളും കാണാതായ പെണ്‍കുട്ടികളും ഒന്ന് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഫോട്ടോയും ശരീരഭാഗങ്ങളും ഒത്തു നോക്കി സ്ഥിരീക്കരിക്കണം.

ശരീരഭാഗങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കം

ശരീരഭാഗങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കം

ബാഗില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ക്ക് മൂന്ന് ദിവസത്തെ പഴക്കമുള്ളത്തിനാല്‍ തിരിച്ചറിയാന്‍ പ്രയാസമാണ്.

അന്വേഷണം നടക്കുന്നു

അന്വേഷണം നടക്കുന്നു

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തെളിവുകളൊന്നും തന്നെ ഇത് വരെയും ലഭിച്ചിട്ടില്ല.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+