കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കൈമാറി, എന്നാൽ മൃതദേഹം ഏറ്റുവാങ്ങിയത്... പ്രതികരിക്കാതെ അധികൃതർ

യുഎസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്ന വയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം കൈമാറിയെന്ന് അധികൃതർ.

  • By Ankitha
Google Oneindia Malayalam News

ഹൂസ്റ്റൺ: യുഎസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്ന വയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം കൈമാറിയെന്ന് അധികൃതർ. എന്നാൽ ആർക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് മെഡിക്കൽ എക്സാമിനർ വ്യക്തമാക്കിയിട്ടില്ല.

sherin

 സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചത് അവിസ്മരണീയ അനുഭവം, വെളിപ്പെടുത്തലുമായി മോദി സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ചത് അവിസ്മരണീയ അനുഭവം, വെളിപ്പെടുത്തലുമായി മോദി

ഒക്ടോബർ 7 ാം തീയതിയാണ് ഷെറിൻ മാത്യൂസിനെ യുഎസിലെ വടക്കൻ ടെക്സസിലെ റിച്ചർഡ്സണിലെ വീട്ടിൽ നിന്ന് കാണാതായത്. പിന്നീട്ട് ഒക്ടോബർ 22 തീയതി വീടിനടുത്തുള്ള കലുങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് വളർത്തച്ഛൻ വെസ്ലി മാത്യൂസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 കശ്മീരിന് സ്വയംഭരണം വേണമെന്ന് ചിദംബരം, വിമർശിച്ച് ബിജെപി, കൈയൊഴിഞ്ഞ് കോൺഗ്രസ് കശ്മീരിന് സ്വയംഭരണം വേണമെന്ന് ചിദംബരം, വിമർശിച്ച് ബിജെപി, കൈയൊഴിഞ്ഞ് കോൺഗ്രസ്

വളർത്തച്ഛന്റെ മൊഴിയിൽ വൈരുദ്ധ്യം

വളർത്തച്ഛന്റെ മൊഴിയിൽ വൈരുദ്ധ്യം

പുലർച്ചെ മൂന്ന് മണിക്ക് ഷെറിൻ പാലു കുടിക്കാൻ വിസമ്മതിച്ചു. ഇതിനു ശിക്ഷയായി കുറച്ചു സമയം വീടു പുറത്ത് നിർത്തിയിരുന്നു. പതിനഞ്ചു മിനിറ്റിനുശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കാണുന്നില്ലയെന്നായിരുന്നു വെസ്ലി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ തുടർന്നും ചോദ്യം ചെയ്തതിനെ തുടർന്ന് ഇയാൾ സത്യം തുറന്നു പറഞ്ഞു. എന്നാല്‍ ബലം പ്രയോഗിച്ച് പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്നുകരുതി മൃതദേഹം കലുങ്കില്‍ ഉപേക്ഷിക്കുകയായിരുന്നത്രേ.

മരണം കൊലപാതകം

മരണം കൊലപാതകം

തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഷെറിന്റെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. നഴ്‌സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം.

ഇന്ത്യ റിപ്പോർട്ട് തേടി

ഇന്ത്യ റിപ്പോർട്ട് തേടി

ഷെറിൻ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഇന്ത്യ തേടി. ഇന്ത്യൻ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി യുഎസ് സെൻട്രൽ അതോറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്ത് നൽകിയിട്ടുണ്ട്.

നാലു റിപ്പോർട്ടുകൾ ലഭിച്ചു

നാലു റിപ്പോർട്ടുകൾ ലഭിച്ചു

ഷെറിന്റെ യുഎസ് ജീവിതവുമായി ബന്ധപ്പെട്ടുള്ള നാലു റിപ്പോർട്ടുകൾ ഇന്ത്യക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവ ഷെറിന്റെ മരണത്തിനു മുൻപുള്ളതാണ്.

സംഭവത്തിൽ സുഷമ സ്വരാജ് ഇടപെടുന്നു

സംഭവത്തിൽ സുഷമ സ്വരാജ് ഇടപെടുന്നു

അന്വേഷണം നടത്തും ഷെറിൽ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് . കൂടാതെ ഭാവിയിൽ ദത്തെടുക്കുന്ന കുട്ടികൾ പാസ്പോർട്ട് ലഭ്യമാകണമെങ്കിൽ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കൂടി അനുമതി വേണ്ടിവരുമെന്നും സുഷമ വ്യക്തമാക്കിയിട്ടുണ്ട്.

ഓർഫണേജുകൾ പോലീസ് നിരീക്ഷണത്തിൽ

ഓർഫണേജുകൾ പോലീസ് നിരീക്ഷണത്തിൽ

ഷെറിൻ മാത്യൂസിന്റെ മരണത്തെ തുടർന്ന് ബീഹാറിലെ ശിശു സംരക്ഷണ കേന്ദ്രങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്.

English summary
The body of 3-year-old Indian born Sherin Mathews who disappeared from her Indian-American foster parents home in Richardson has been released by the Dallas County medical examiner's office, though it declined to say to whom.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X