Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കല്യാണപ്പെണ്ണിന്റെ ബോഡി ഷോ; വിവാഹ സാരിയില്‍ മസില്‍ പെരുപ്പിച്ച് നവവധു, വൈറല്‍ വീഡിയോ

വിവാഹം എന്നത് പല പെണ്‍കുട്ടികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നായിരിക്കും. പെണ്‍കുട്ടികള്‍ ഏറ്റവും സുന്ദരിമാരായി കാണപ്പെടുന്നത് അവരുടെ വിവാഹദിനത്തിലായിരിക്കും എന്നാണ് പൊതുവെ പറയപ്പെടുന്നത്. വിവാഹത്തോട് അനുബന്ധിച്ച് പലതരത്തിലുള്ള വീഡിയോയും എടുക്കാറുണ്ട്. ഇപ്പോഴിതാ കര്‍ണാടകയിലെ ഒരു ബോഡിബില്‍ഡറായ പെണ്‍കുട്ടി അവരുടെ വിവാഹദിനത്തില്‍ ചെയ്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള ചിത്ര പുരുഷോത്തം എന്ന ബോഡി ബില്‍ഡര്‍ വിവാഹദിനത്തില്‍ കാഞ്ചീപുരം സാരി ധരിച്ചാണ് എത്തിയത്. എന്നാല്‍ എന്താണിതില്‍ ഇത്ര പുതുമ എന്നല്ലേ. പട്ടുസാരിയും ആഭരണങ്ങളും ധരിച്ച് വിവാഹ വേഷത്തില്‍ എത്തിയ ചിത്ര താന്‍ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയെടുത്ത മസിലുകള്‍ പ്രദര്‍ശിപ്പിക്കുന്ന വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Chitra Purushotham

ഷോള്‍ഡര്‍ മസിലുകളും ബൈസെപ്പുകളും എല്ലാം ചിത്ര പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇതിനായി പ്രത്യേക രീതിയിലാണ് ചിത്ര സാരിയുടുത്തത്. ഒപ്പം സ്വര്‍ണവളകളും മാലകളും മേക്കപ്പും ഉള്‍പ്പെടെ വിവാഹത്തിന് അണിഞ്ഞൊരുങ്ങിയെത്തിയ വധുവിനെ പോലെ തന്നെയായിരുന്നു ചിത്ര. ഫോട്ടോഷൂട്ടിനിടെ തന്റെ മസിലുകള്‍ ചിത്ര പ്രദര്‍ശിപ്പിച്ചതോടെയാണ് ചിത്ര ആളൊരു പുലിയായത്.

കരുത്തുറ്റ മസിലുകള്‍ പ്രദര്‍ശിപ്പിക്കുമ്പോഴും നവവധുവിന്റെ നാണത്തോടെയുള്ള ചിരിയും ചിത്രയുടെ മുഖത്തുണ്ടായിരുന്നു. ഫെബ്രുവരി 23 ന് പങ്ക് വെച്ച വീഡിയോ ഇതിനോടകം മൂന്നരക്കോടി പേരാണ് കണ്ടിരിക്കുന്നത്. 1.36 ലക്ഷം ലൈക്കും ഇതിന് ലഭിച്ചിട്ടുണ്ട്.

ഇന്‍സ്റ്റാഗ്രാമില്‍ 138,000 ഫോളോവേഴ്സുള്ള ചിത്ര പുരുഷോത്തം നിരവധി സൗന്ദര്യമത്സരങ്ങളില്‍ പങ്കെടുക്കുകയും മിസ് ഇന്ത്യ ഫിറ്റ്നെസ് ആന്‍ഡ് വെല്‍നെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് ബെംഗളൂരു, മിസ് മൈസൂരു വോഡെയാര്‍ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. മിസ് കര്‍ണാടക മത്സരത്തിന്റെ അവസാന അഞ്ചില്‍ എത്താനും ചിത്രയ്ക്ക് കഴിഞ്ഞിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കാമുകനായ കിരണ്‍ രാജിനെയാണ് ചിത്ര വിവാഹം കഴിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+