കൊലപാതകം; രാംദേവിന്റെ 7 ബോഡിഗാര്‍ഡുകള്‍ അറസ്റ്റില്‍
ഡെറാഡൂണ്‍: സംഘര്‍ഷത്തിനിടയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് യോഗ ഗുരു രാംദേവിന്റെ ആശ്രമത്തിലെ ഏഴു ബോഡി ഗാര്‍ഡുകളെ പോലീസ് അറസ്റ്റ് ചെയ്തു. രാംദേവിന്റെ സഹോദരന്‍ രാം ഭരതിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ആജ്ഞാനുവര്‍ത്തികളായ ബോഡി ഗാര്‍ഡുകളാണ് അറസ്റ്റിലായത്.
രാംദേവിന്റെ പതഞ്ജലി ആശ്രമത്തിന് പുറത്ത് രണ്ടുദിവസം മുന്‍പുണ്ടായ സംഘര്‍ഷത്തിനിടെ വെടിയേറ്റ് ഒരാള്‍ മരിച്ചിരുന്നു. ആശ്രമത്തിലെ ചരക്കു നീക്കത്തില്‍ പ്രദേശത്തെ ട്രക്കുടമകളെയും സഹകരിപ്പിക്കണം എന്നാവിശ്യപ്പെട്ട് ഒരുസംഘം പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബോഡുഗാര്‍ഡുമാര്‍ രംഗത്തെത്തി വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും രാംദേവിന്റെ സഹോദരനെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണ് സൂചന. രാംദേവിന്റെ പതഞ്ജലി ഫുഡ് പാര്‍ക്കില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ഒരു വാളും മറ്റു ചില ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. രാംദേവിന്റെ സഹോദരന്‍ ഉള്‍പ്പെട്ട കേസ് ആയതുകൊണ്ടുതന്നെ പോലീസിനുമേല്‍ സമ്മര്‍ദ്ദമുണ്ട്.
ഹരിയാണ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടുകൂടിയാണ് രാംദേവ് ആശ്രമം നടത്തുന്നത്. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതില്‍ ആശ്രമം ദു:ഖം രേഖപ്പെടുത്തി. സംഘര്‍ഷത്തിന് എതിരാണ് ആശ്രമമെന്നും രാം ഭരത് നിരപരാധിയാണെന്നും ആശ്രമം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications