കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോഫോഴ്‌സ് കേസില്‍ സിബിഐ അപ്പീല്‍ നല്‍കി; അട്ടിമറിച്ചത് കോണ്‍ഗ്രസ് സര്‍ക്കാര്‍?

  • By Rajesh Mc
Google Oneindia Malayalam News

ദില്ലി: ബോഫോഴ്‌സ് കേസില്‍ ഹിന്ദുജ സഹോദരന്മാര്‍ക്കും സ്വീഡിഷ് കമ്പനിക്കുമെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍. 2005ലെ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ അപ്പീല്‍ നല്‍കിയത്. കേസില്‍ ഹിന്ദുജ സഹോദരന്മാര്‍ക്കെതിരായ കുറ്റാരോപണങ്ങള്‍ തള്ളിയ ദില്ലി ഹൈക്കോടതി വിധി പ്രതികളെ വെറുതെവിട്ടിരുന്നു.

പാര്‍ട്ടിയാണ് എല്ലാം; ഞാന്‍ പാര്‍ട്ടിക്ക് പിറകിലാണെന്ന് പി ജയരാജന്‍; സെക്രട്ടറിയേറ്റിലേക്ക്?പാര്‍ട്ടിയാണ് എല്ലാം; ഞാന്‍ പാര്‍ട്ടിക്ക് പിറകിലാണെന്ന് പി ജയരാജന്‍; സെക്രട്ടറിയേറ്റിലേക്ക്?

12 വര്‍ഷങ്ങള്‍ക്കു ശേഷം നല്‍കുന്ന പ്രത്യേകാനുമതി ഹര്‍ജി തള്ളപ്പെടാനാണു സാധ്യത എന്ന അറ്റോര്‍ണി ജനറലിന്റെ ഉപദേശം തള്ളിയാണു സിബിഐ അപ്പീല്‍ നല്‍കിയത്. ഇത്രയും കാലത്തിനുശേഷം പ്രത്യേകാനുമതി ഹര്‍ജി നല്‍കാന്‍ പ്രത്യേക സാഹചര്യങ്ങളോ സംഭവങ്ങളോ ഉണ്ടായിട്ടില്ലെന്നാണു കെ കെ വേണുഗോപാലിന്റെ ഉപദേശം.

cbi

കഴിഞ്ഞ വര്‍ഷം ബിജെപി നേതാവും അഭിഭാഷകനുമായ അജയ് കുമാര്‍ അഗര്‍വാള്‍ ഹൈക്കോടതി വിധിക്കെതിരെ ക്രിമിനല്‍ അപ്പീല്‍ നല്‍കിയത് സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ സിബിഐയോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇതിനിടെയാണ് സിബിഐയുടെ അപ്പീല്‍.

1990 ലാണ് സിബിഐ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ബോഫോഴ്‌സ് കമ്പനി പ്രസിഡന്റ് മാര്‍ട്ടിന്‍ ആര്‍ഡ്‌ബോ, ഇടനിലക്കാരന്‍ വിന്‍ ഛദ്ദ, യൂറോപ്പ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായികളായ ഹിന്ദുജ സഹോദരങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി എഫ്‌ഐആര്‍ ചുമത്തിയത്. അമേരിക്കയിലെ സ്വകാര്യ ഡിറ്റക്ടീവായ മിഖായേല്‍ ഹെര്‍ഷ്മന്‍ അടുത്തിടെ കേസില്‍ നടത്തിയ അന്വേഷണം അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ അട്ടിമറിച്ചുവെന്ന് വെളിപ്പെടുത്തിയിരുന്നു.

English summary
Bofors payoffs: CBI moves Supreme Court challenging 12-year-old Delhi high court verdict closing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X