Get Updates
Get notified of breaking news, exclusive insights, and must-see stories!

'സെക്സും റേപ്പും,പെൺകുട്ടികളുടെ നഗ്ന ഫോട്ടോകളും'; ആൺകുട്ടികളുടെ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് ചോർന്നു

ദില്ലി; പെൺകുട്ടികള ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതിനെ കുറിച്ച് ചർച്ച നടത്തിയ ഇൻസ്റ്റഗ്രാം ഗ്രൂപ്പ് അംഗങ്ങളെ കുരുക്കാൻ പോലീസ്. ഇൻസ്റ്റഗ്രാമിലും സ്നാപ് ചാറ്റിലും സജീവമായ ലോക്കർ റൂം എന്ന ചാറ്റ് ഗ്രൂപ്പിലെ അംഗങ്ങളെയാണ് പോലീസ് തിരയുന്നത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതിനെക്കുറിച്ചും അശ്ലീലവും ലൈംഗികതയുമാണ് ഗ്രൂപ്പ് ചർച്ച ചെയ്യുന്നത്.

ഞായറാഴ്ചയാണ് ഗ്രൂപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതോടെ പുറത്തായിരിക്കുന്നത്.വിശദാംശങ്ങൾ ഇങ്ങനെ

പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾ

പ്ലസ് വൺ , പ്ലസ് ടു വിദ്യാർത്ഥികൾ

ദില്ലിയിലെ പ്രശസ്തമായ അഞ്ച് സ്കൂളുകളിലെ പ്സ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ 20 ഓളം പേരാണ് ഗ്രൂപ്പിന് പിന്നിൽ. ഇൻസ്റ്റ ഗ്രാമിലും സ്നാപ് ചാറ്റിലുമാണ് ഈ ഗ്രൂപ്പുകൾ സജീവമായി പ്രവർത്തിക്കുന്നത്. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടി ട്വിറ്ററിൽ ഈ ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടുകൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തായത്.

പെൺകുട്ടികളുടെ വെളിപ്പെടുത്തൽ

പെൺകുട്ടികളുടെ വെളിപ്പെടുത്തൽ

തങ്ങളുടെ പ്രയത്തിലുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അവയില്‍ കമന്‍റുകളുകൾ എഴുതുക, ലൈംഗിക വൈകൃതം പ്രകടിപ്പിക്കുക എന്നതാണ് ഗ്രൂപ്പ് അംഗങ്ങൾ ചെയ്തിരുന്നത്. ഗ്രൂപ്പിനെ കുറിച്ച് പെൺകുട്ടിയ നടത്തിയ വെളിപ്പെടുത്തൽ ഇങ്ങനെ

'ബോയിസ് ലോക്കര്‍ റൂം

'ബോയിസ് ലോക്കര്‍ റൂം

ദക്ഷിണ ദില്ലിയിലെ 17-18 വയസുള്ള യുവാക്കളുടെ സംഘം 'ബോയിസ് ലോക്കര്‍ റൂം' എന്നാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിന്റെ പേര്. പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് കാണുകയാണ് ഇവർ ചെയ്യുന്നത്. എന്റെ സ്കൂളിലെ രണ്ട് ആൺകുട്ടികൾ ഈ ഗ്രൂപ്പിൽ ഉണ്ട്. ഞാനും എന്റെ സുഹൃത്തും ഇത് മനസിലാക്കിയതോടെ ഗ്രൂപ്പ് വിട്ടു. പെൺകുട്ടി കുറിച്ചു.

നഗ്നരാക്കി ഷെയർ ചെയ്യുക

നഗ്നരാക്കി ഷെയർ ചെയ്യുക


14 വയസുള്ള പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇവർ മോർഫ് ചെയ്ത് ഉപയോഗിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ഫോട്ടോകൾ മോർഫ് ചെയ്ത് നഗ്നരാക്കി ഷെയർ ചെയ്യുക, അവരുടെ ശാരീരിക അഴകളവുകളെ പറ്റി സംസാരിക്കുക, ബലാത്സംഗ ഭീഷണി മുഴക്കുക എന്നതാണ് ഇവർ ചെയ്യുന്നത്.

ഭീഷണിപ്പെടുത്തുന്നു

ഭീഷണിപ്പെടുത്തുന്നു

അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അവരെ എങ്ങനെ ബലാത്സംഗം ചെയ്യാം എന്നതടക്കമാണ് ഈ രഹസ്യ ഗ്രൂപ്പുകളിൽ ചർച്ച ചെയ്യുന്നത്. പെണ്‍കുട്ടികളുടെ ഫോട്ടോ അശ്ലീല കമന്റുകളോടെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തതിന്റ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിരുന്നു.ഈ ഗ്രൂപ്പിൽ അംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പെൺകുട്ടികൾ അറിയിച്ചപ്പോൾ പെൺകുട്ടികളുടെ ന്ഗന ഫോട്ടോകൾ ചോർത്തുമെന്നായിരുന്നു ആൺകുട്ടികൾ ഉയർത്തിയ ഭീഷണിയെന്നും ഇവർ പറയുന്നു.

ഇൻസ്റ്റഗ്രാമിനെ ബന്ധപ്പെട്ടു

ഇൻസ്റ്റഗ്രാമിനെ ബന്ധപ്പെട്ടു

ബോയിസ് ലോക്കർ റൂമിന് വനിതാ അംഗങ്ങളും ഉൾപ്പെടുന്ന മറ്റൊരു ഗ്രൂപ്പും ഉണ്ട്. ഇതിൽ ഉള്ള പലരും കുറ്റവാളികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം. അതേസനയം സംഭവം വിവാദമായതോടെ ദില്ലി പോലീസ് അന്വേഷണം ആരംഭിച്ചു. ഗ്രൂപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാനായി ഡല്‍ഹി സൈബര്‍ സെല്‍ ഇന്‍സ്റ്റാഗ്രാമുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഒരാൾ അറസ്റ്റിൽ

ഒരാൾ അറസ്റ്റിൽ

വിദ്യാർത്ഥി സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം. മറ്റുള്ളവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ക്രീൻ ഷോട്ടുകളിൽ നിന്ന് തന്നെ കൂടുതൽ പേരെ കുറിച്ച് അറിയാൻ സാധിച്ചെന്ന് പോലീസ് പറയുന്നു. അതേസമയം സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ദില്ലി വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+