കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്ത് നിലവാരമാണിത്, സ്വരാ ഭാസ്‌കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ബോളിവുഡ്

ഗായിക സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് സ്വരയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചത്

  • By Vaisakhan
Google Oneindia Malayalam News

Recommended Video

cmsvideo
സ്വരാ ഭാസ്‌കറിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ബോളിവുഡ് ഒന്നടങ്കം രംഗത്തെത്തി | Oneindia Malayalam

മുംബൈ: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദം ചിത്രം പത്മാവതിനെതിരെ നടി സ്വരാഭാസ്‌കര്‍ നടത്തിയ വിമര്‍ശനത്തിനെതിരെ ബോളിവുഡ് താരങ്ങള്‍. ബന്‍സാലിയുടെ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിന് ശേഷം താനൊരു യോനിയായി ചുരുങ്ങിയെന്ന് ദി വയറില്‍ എഴുതിയ ലേഖനത്തില്‍ സ്വര പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ പ്രമുഖര്‍ രംഗത്തെത്തിയിരിക്കുന്നത്.

സംവിധായകന്റെ മികവിനെ സ്വര ലേഖനത്തില്‍ പുകഴ്ത്തുന്നുണ്ടെങ്കിലും പിന്നീട് സ്ത്രീയെ പുരുഷാധിപത്യ സമൂഹം പരിഗണിക്കുന്ന അതേ രീതിയാണ് ചിത്രത്തിലുള്ളതെന്ന് സ്വര പറഞ്ഞിരുന്നു.

സ്വര പറഞ്ഞത് ഇങ്ങനെ

സ്വര പറഞ്ഞത് ഇങ്ങനെ

നിരവധി വിവാദങ്ങള്‍ക്കും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച കട്ടുകള്‍ക്കും ശേഷം വളരെ കഷ്ടപ്പെട്ടാണ് പദ്മാവത് തീയേറ്ററിലെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്ക് കൊണ്ട് സ്ത്രീ സമൂഹം നേടിയെടുത്ത കാര്യങ്ങളെ ഇല്ലാതാക്കുന്നതാണ് പദ്മാവത് എന്നായിരുന്നു സ്വരയുടെ പരാമര്‍ശം. നമ്മള്‍ വീണ്ടും ആ ഇരുണ്ട കാലത്തിലേക്ക് പോവുകയാണ്. ബന്‍സാലിയുടെ പദ്മാവത് ഓര്‍മപ്പെടുത്തുന്നതും അതാണ്. ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് ബന്‍സാലി മറന്നു പോയെന്നും സ്വര പറഞ്ഞു.

സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രമുള്ളതല്ല

സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രമുള്ളതല്ല

ബന്‍സാലിയുടെ ചിത്രം കണ്ടാല്‍ സ്ത്രീകള്‍ പ്രസവിക്കാന്‍ മാത്രമുള്ളവരാണെന്ന് തോന്നുന്നു. അതുകൊണ്ട് പറയുകയാണ് സ്ത്രീകള്‍ ചലിക്കുന്ന യോനികളല്ല. അവര്‍ക്ക് യോനിയുണ്ട്. എന്നാല്‍ അതിലും ഏത്രയോ അധികം നല്ല കാര്യങ്ങള്‍ സ്ത്രീകള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. പദ്മാവതില്‍ ദീപിക പദുക്കോണ്‍ ജൗഹര്‍(ആത്മാഹുതി) ചെയ്യുന്നത് പോലും ഭര്‍ത്താവിനോട് ചോദിച്ചാണെന്നും സ്വര വിമര്‍ശിച്ചു.

എന്ത് നിലവാരമാണിത്

എന്ത് നിലവാരമാണിത്

ബോളിവുഡ് ഒന്നടങ്കം പരാമര്‍ശത്തെ എതിര്‍ത്തിട്ടുണ്ട്. ഗായിക സുചിത്ര കൃഷ്ണമൂര്‍ത്തിയാണ് സ്വരയെ കടുത്ത രീതിയില്‍ വിമര്‍ശിച്ചത്. മുന്‍പ് ചെയ്ത സിനിമകള്‍ ഒന്നുകൂടി പരിശോധിക്കണമെന്ന് സുചിത്ര പറഞ്ഞു. സിനിമയില്‍ മാദക നൃത്തം ചെയ്യുകയും അഭിസാരികയായി അഭിനയിക്കുകയും ചെയ്ത സ്വരയുടെ പരാമര്‍ശം തമാശയായി തോന്നിയെന്ന് സുചിത്ര വ്യക്തമാക്കി. എന്ത് നിലവാരമാണ് സ്വരയുടേതെന്നും സുചിത്ര ചോദിക്കുന്നു.

സംവിധായകന്റെ കാഴ്ച്ചപ്പാട്

സംവിധായകന്റെ കാഴ്ച്ചപ്പാട്

പദ്മാവതിനെതിരെയുള്ള പരാമര്‍ശം ശരിയായില്ലെന്ന് ബോളിവുഡ് നടന്‍ ആയുഷ് ഖുറാന പറഞ്ഞു. സംവിധായകന് അദ്ദേഹത്തിന്റേതായ കാഴ്ച്ചപ്പാടുണ്ട്. അതുകൊണ്ട് തന്നെ കല ഒരിക്കലും ഒബ്ജടീവ് അല്ലെന്നും സബ്ജക്ടീവ് ആയിരിക്കുമെന്നും ആയുഷ്മാന്‍ പറഞ്ഞു. സിനിമയെ സിനിയായി തന്നെ സമീപിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദം അവസാനിപ്പിക്കൂ

വിവാദം അവസാനിപ്പിക്കൂ

സംവിധായകന്‍ രോഹിത് ഷെട്ടി സ്വരയെ വിമര്‍ശിച്ചില്ലെങ്കിലും പദ്മാവതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയെ സമാധാനത്തോടെ തിയേറ്ററില്‍ തുടരാന്‍ അനുവദിക്കൂ. ഇത്തരം അഭിപ്രായങ്ങള്‍ പദ്മാവതിനെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും രോഹിത് പറഞ്ഞു.

സിനിമ ആസ്വദിച്ചു

സിനിമ ആസ്വദിച്ചു

പദ്മാവത് വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണെന്ന് ഗായിക ദിവ്യ ദത്ത വ്യക്തമാക്കി. സ്വരയ്ക്ക് അവരുടേതായ കാഴ്ച്ചപ്പാടുണ്ട്. അതിനെ ബഹുമാനിക്കുന്നു. പക്ഷേ എന്റെ കാഴ്ച്ചപ്പാട് വ്യത്യസ്തമാണ്. ഇത് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന കഥയാണ്. അത് കൊണ്ട് അക്കാലത്തെ ആളുകളുടെ പ്രവര്‍ത്തികളും വ്യത്യസ്തമായിരിക്കുമെന്നും ദിവ്യ ദത്ത പറഞ്ഞു.

എതിര്‍പ്പില്ലാതെ ഷാഹിദ്

എതിര്‍പ്പില്ലാതെ ഷാഹിദ്

സ്വരയുടെ പരാമര്‍ശം അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് പദ്മാവതില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ഷാഹിദ് കപൂര്‍ പറഞ്ഞു. അവരെന്താണ് പറഞ്ഞതെന്ന് താന്‍ കേട്ടിട്ടില്ല. പക്ഷേ അവരുടെ പരാമര്‍ശത്തോട് എനിക്ക് എതിര്‍പ്പില്ല. വ്യക്തിപരമായി അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അവരുടെ അഭിപ്രായം അനവസരത്തിലുള്ളതായി പോയെന്നും ഷാഹിദ് കൂട്ടിച്ചേര്‍ത്തു.

പറഞ്ഞത് മനസിലായില്ലെന്ന് തോന്നുന്നു

പറഞ്ഞത് മനസിലായില്ലെന്ന് തോന്നുന്നു

വിമര്‍ശനം കടുത്തപ്പോള്‍ മറുപടിയുമായി സ്വര രംഗത്തെത്തിയിട്ടുണ്ട്. താന്‍ പറഞ്ഞതിന്റെ അര്‍ഥം പലര്‍ക്കും മനസിലായിട്ടില്ലെന്ന് സ്വര വിമര്‍ശകരെ പരിഹസിച്ചു. ഇത്രയും വലിയൊരു ലേഖനം താനെഴുതിയിട്ടും യോനി എന്ന പദം മാത്രമാണ് ഇക്കൂട്ടര്‍ക്ക് മനസിലായത്. ഇത്തരം വാക്കുകള്‍ സ്ത്രീകള്‍ പറയാന്‍ പാടില്ലെന്നാണോ പറയുന്നത്. എങ്കില്‍ ഞാനിതാ വീണ്ടും അത് ആവര്‍ത്തിക്കുന്നു എന്ന് സ്വര ടീറ്റ് ചെയ്തു.

English summary
bollywood reacts to swara bhaskers remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X