അക്ഷയ് കുമാറിനെ വിമാനത്താവളത്തില്‍ കസ്റ്റഡിയില്‍ എടുത്തു; എന്താണ് സംഭവം, ഗുരുതരം?
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാറിനെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 15 ദിവസത്തെ ഷൂട്ടിംഗിന് എത്തിയതായിരുന്നു താരം. അക്ഷയ് കുമാറിനോടപ്പം അദ്ദേഹത്തിന്റെ പേഴ്‌സണല്‍ ട്രെയിനറും ഒപ്പമുണ്ടായിരുന്നു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
താരത്തെ തടഞ്ഞു വച്ചതിന്റെ കാരണം എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്... ഇതിന് മുൻപും ചില താരങ്ങളെ മറ്റു കാരണങ്ങളാൽ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു.

കസ്റ്റഡില്‍ എടുത്തു
ബോളിവുഡ് താരം അക്ഷയ്കുമാറിനെ ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞു വച്ചു.

വീസ ഇല്ല
താരത്തിന് വീസ ഇല്ലെന്ന കാരണത്താലാണ് എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞു വച്ചത്. ഇന്നലെ രാവിലെ 7 മണിമുതല്‍ 8.45 വരെയാണ് തടഞ്ഞു വച്ചത്.

ചിത്രീകരണം
15 ദിവസത്തെ ചിത്രീകരണത്തിന് എത്തിയതായിരുന്നു താരംേ. ചിത്രീകരണത്തിന്റെ ഭാഗമായി വീസ് സ്റ്റാംപ് ചെയ്യാത്തതുകൊണ്ടാണ് അധികൃതര്‍ അദ്ദേഹത്തെ തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

സൗകര്യമുള്ളിടം
വിമാനത്താവളത്തില്‍ തടഞ്ഞു വച്ച അക്ഷയ്് കുമാറിനെ കണ്ടതോടെ ആരാധകര്‍ വെറുതെ വിട്ടില്ല. ഫോട്ടോയെടുക്കാനുള്ള ശ്രമമായി. എന്നാല്‍ കൂടുതല്‍ സ്വകാര്യതയുള്ള സ്ഥലം വേണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു

മറുപടി ഇങ്ങനെ
സ്വകാര്യതയുള്ള സ്ഥലത്തിനായി താരം ആവശ്യപ്പെട്ടപ്പോള്‍ ഇത്തരം സൗകര്യം വിമാനത്താവളത്തില്‍ അനുവദിക്കാറില്ലെന്നായിരുന്നു അധികൃതരുടെ മറുപടി.












Click it and Unblock the Notifications