Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോളിവുഡ് താരം ആമിർ ഖാന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് ബോളിവുഡ് താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്

മുംബൈ: ബോളിവുഡ് നടൻ ആമിർ ഖാന് കോവിഡ് സ്ഥിരീകരിച്ചു. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ കാര്യമായ പ്രശ്നങ്ങളിലെന്നാണ് റിപ്പോർട്ടുകൾ.

Aamir khan

കഴിഞ്ഞ ദിവസം നടി കിയാര അദ്വാനി ആമിര്‍ ഖാനൊപ്പം ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അവര്‍ക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ നെഗറ്റീവായിരുന്നു. ഇവര്‍ക്കൊപ്പം തന്നെ പരിശോധനയ്ക്ക് വിധേയനായ സംവിധായകന്‍ അനീസ് ബസ്മിക്കു കോവിഡ് നെഗറ്റീവായിരുന്നു. ബുല്‍ബുലയ്യ 2 എന്ന ചിത്രത്തിലെ പ്രധാന താരമായ കാര്‍ത്തിക് ആര്യന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇരുവരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്. തുടര്‍ന്നാണ് ആമിറിനൊപ്പമുള്ള പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ കിയാര എത്തിയത്.

കോവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് ഒരു വര്‍ഷം, കാണാം കഴിഞ്ഞു പോയ ചിത്രങ്ങള്‍

മുംബൈയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടയിലാണ് ബോളിവുഡ് താരങ്ങൾക്കും രോഗം സ്ഥിരീകരിച്ചത്. അഭിനേതാക്കളായ രൺബീർ കപൂർ, മനോജ് ബാജ്‌പേയി, കാർത്തിക് ആര്യൻ, സിദ്ധാന്ത് ചതുർവേദി എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

രണ്ടാഴ്ച മുന്‍പ് താന്‍ സോഷ്യല്‍മീഡിയ പൂര്‍ണമായും വിടുകയാണെന്ന് പ്രഖ്യാപിച്ച് ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. താനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പൂര്‍ണമായും ജോലിയില്‍ ശ്രദ്ധ ചെലുത്തുന്നതിന്റെ ഭാഗമായിട്ടാണ് സോഷ്യല്‍ മീഡിയ വിടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഹോട്ട് ലുക്കിൽ നടൻ ചേതന പാണ്ഡെ, കടൽതീരത്തുള്ള ചിത്രങ്ങൾ വൈറൽ

Recommended Video

cmsvideo
    Urgent call to WHO from greet vanden bossche

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+