കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നും രണ്ടുമല്ല....500 കോടി; യൂട്യൂബര്‍ക്കെതിരെ മാനനഷ്ട കേസുമായി ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍

Google Oneindia Malayalam News

മുംബൈ: സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴച്ച് അപവാദ പ്രചരണം നടത്തിയ യൂട്യൂബര്‍ക്കെതിരെ മാനനഷ്ടകേസ് നല്‍കി ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ രംഗത്ത്. ബീഹാര്‍ സ്വദേശിയായ യൂട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ട കേസാണ് ഇപ്പോള്‍ അക്ഷയ് കുമാര്‍ നല്‍കിയിരിക്കുന്നത്. സുശാന്ത് സിംഗ് രജ്പുതുമായി ബന്ധപ്പെട്ട് വീഡിയോകള്‍ ചെയ്ത് കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ഈ യൂട്യൂബര്‍ 15 ലക്ഷത്തില്‍ കൂടുതല്‍ വരുമാനം നേടിയെന്നും പരാതിയില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്..

Recommended Video

cmsvideo
Akshay Kumar Serves ₹ 500 Crore Defamation Notice To YouTuber| Oneindia Malayalam
മാനസിക വിഷമം ഉണ്ടാക്കി

മാനസിക വിഷമം ഉണ്ടാക്കി

സുശാന്തിന്റെ മരണവുമായി ബന്ധപ്പെടുത്തി അപവാദ പ്രചാരണം നടത്തിയെന്നാണ് അക്ഷയ് കുമാര്‍ നല്‍കിയ കേസില്‍ പറയുന്നത്. റാഷിദ് സിദ്ദിഖി എന്ന യൂട്യൂബര്‍ക്കെതിരെയാണ് ഇപ്പോള്‍ അക്ഷയ് കുമാര്‍ രംഗത്തെത്തിയത്. യൂട്യൂബറുടെ ഈ പ്രവൃത്തി തന്നെ മാനസികമായി ബുദ്ധിമുട്ടില്ലെന്നും അക്ഷയ് കുമാര്‍ പരാതിയില്‍ പറയുന്നു.

ധനനഷ്ടവും മാനഹാനി

ധനനഷ്ടവും മാനഹാനി

റാഷിദ് സിദ്ദിഖിയുടെ വ്യാജ പ്രചാരണങ്ങള്‍ കാരണം തനിക്ക് ധനനഷ്ടവും മാനഹാനിയും സംഭവിച്ചതായും അക്ഷയ് കുമാര്‍ പറയുന്നു. റാഷിദ് സിദ്ദിഖിയുടെ എഫ്എഫ് ന്യൂസ് എന്ന യൂട്യൂബ് ചാനലിനെതിരെയാണ് ഇപ്പോള്‍ കേസ് നല്‍കിയിരിക്കുന്നത്. അക്ഷയ് കുമാറെ കൂടാതെ ശിവസേന ലീഗല്‍ സെല്ലും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, റാഷിദ് സിദ്ദിഖി മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.

ആരോപണം ഇങ്ങനെ

ആരോപണം ഇങ്ങനെ

മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതത്തെ കുറിച്ച് ഒരുക്കിയ എംഎസ് ധോണി അണ്‍ടോള്‍ഡ് സ്‌റ്റോറിയിലെ നായകവേഷം സുശാന്ത് സിംഗിന് ലഭിച്ചതില്‍ അക്ഷയ് കുമാറിന് അതൃപ്തി ഉണ്ടായിരുന്നെന്നാണ് റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ച

റിയ ചക്രവര്‍ത്തിയെ സഹായിച്ചു

റിയ ചക്രവര്‍ത്തിയെ സഹായിച്ചു

കൂടാതെ കേസുമായി ബന്ധപ്പെട്ട് ആദിത്യ താക്കറെയ്ക്ക് മുംബൈ പൊലീസുമായി രഹസ്യ കൂടിക്കാഴ്ച നടത്താനും സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിക്ക് കാനഡയിലേക്ക് കടക്കാന്‍ അക്ഷയ് കുമാര്‍ സഹായിച്ചെന്നും റാഷിദ് സിദ്ദിഖി തന്റെ യൂട്യൂബ് ചാനലിലൂടെ ആരോപിച്ചു.

കൂടുതല്‍ നടപടികളിലേക്ക്

കൂടുതല്‍ നടപടികളിലേക്ക്

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തി പണമുണ്ടാക്കാന്‍ നിരവധി പേര്‍ ശ്രമിച്ചെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കോണ്‍ഗ്രസില്‍ വില്ലനായി ഗാര്‍ഗെ, പ്രശ്‌നങ്ങള്‍ക്ക് കാരണം ആ പദവി, ശര്‍മയ്ക്ക് പിന്നില്‍ രാഹുല്‍!!കോണ്‍ഗ്രസില്‍ വില്ലനായി ഗാര്‍ഗെ, പ്രശ്‌നങ്ങള്‍ക്ക് കാരണം ആ പദവി, ശര്‍മയ്ക്ക് പിന്നില്‍ രാഹുല്‍!!

അസമില്‍ കളി മാറ്റി കോണ്‍ഗ്രസ്; ബിജെപി മുഖ്യമന്ത്രിക്ക് പിന്തുണ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണംഅസമില്‍ കളി മാറ്റി കോണ്‍ഗ്രസ്; ബിജെപി മുഖ്യമന്ത്രിക്ക് പിന്തുണ, പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണം

<strong>ഇന്ത്യയില്‍ അടുത്തവര്‍ഷം ആദ്യം കോവിഡ്‌ വാക്‌സിനെത്തുമെന്ന്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവി</strong>ഇന്ത്യയില്‍ അടുത്തവര്‍ഷം ആദ്യം കോവിഡ്‌ വാക്‌സിനെത്തുമെന്ന്‌ സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ മേധാവി

English summary
Bollywood Actor Akshay Kumar files Rs 500 crore defamation suit against YouTuber from bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X