പാന്‍ മസാല പരസ്യം തിരിച്ചടിയായി; തെറ്റു പറ്റിപ്പോയി, ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍
മുംബൈ: പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. പരസ്യം പുറത്തുവന്നതിന് പിന്നാലെ താരം വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ പിന്മാറ്റം. നടന്‍ അക്ഷയ് കുമാര്‍ പാന്‍മസാല കമ്പനിയുടെ അംബാസഡര്‍ സ്ഥാനത്ത് നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചു. ഭാവിയില്‍ താന്‍ പ്രമോട്ട് ചെയ്യുന്ന ബ്രാന്‍ഡുകളെക്കുറിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്ന് പറഞ്ഞ് ആരാധകരോട് അക്ഷയ് കുമാര്‍ ക്ഷമാപണം നടത്തി.

എന്നോട് ക്ഷമിക്കൂ. എന്റെ എല്ലാ ആരാധകരോടും അഭ്യുദയകാംക്ഷികളോടും നിങ്ങളോട് ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ നിങ്ങളുടെ പ്രതികരണം എന്നെ ആഴത്തില്‍ സ്വാധീനിച്ചു. ഞാന്‍ പുകയിലയെ അംഗീകരിക്കുന്നില്ല, അംഗീകരിക്കുന്നില്ലെങ്കിലും, വിമല്‍ എലൈച്ചിയുമായുള്ള എന്റെ ബന്ധത്തിന്റെ വെളിച്ചത്തില്‍ നിങ്ങളുടെ വികാരങ്ങളെ മാനിക്കുന്നു. പരസ്യത്തില്‍ നിന്നും ലഭിച്ച തുക നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ചെലവഴിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പാണ് അജയ് ദേവഗണ്‍, ഷാരൂഖ് ഖാന്‍, എന്നിവര്‍ക്കൊപ്പം അക്ഷയ് കുമാര്‍ വേഷമിട്ട പാന്‍ മസാല പരസ്യം പുറത്തുവന്നത്. അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് പുതിയ കില്ലാടി എന്നാണ് പരസ്യത്തില്‍ ചോദിക്കുന്നത്. പിന്നാലെ അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം.

പുകയില വിരുദ്ധത്തിനെതിരെ സംസാരിച്ച അക്ഷയ് കുമാര്‍ പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഇരട്ടത്താപ്പാണെന്നാണെന്നും പണത്തിന് വേണ്ടി തരംതാഴ്‌ന്നെന്നുമാണ് വിമര്‍ശിച്ചത്. തുടര്‍ന്നാണ് അക്ഷയ്കുമാര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേക്ഷണം ചെയ്‌തേക്കാം. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല. എപ്പോഴും നിങ്ങളുടെ സ്‌നേഹവും ആശംസയും പ്രതീക്ഷിക്കുന്നു- അക്ഷയ് കുമാര്‍ പറഞ്ഞു.

അതേസമയം, പരസ്യമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അജയ് ദേവ്ഗണും രംഗത്തെത്തി. ഇത് വ്യക്തിപരമായ കാര്യമാണെന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്. നിങ്ങള്‍ ഒരു കാര്യം ചെയ്യുമ്പോള്‍, അത് എത്രമാത്രം ദോഷകരമാകുമെന്ന് നിങ്ങള്‍ കാണും. ചിലത് ദോഷകരമാണ്, ചിലത് അല്ല- അജയ് ദേവ്ഗണ്‍ പറഞ്ഞു.












Click it and Unblock the Notifications