സ്ത്രീകള്‍ക്ക് സൗജന്യ ആയോധന പരിശീലനം നല്‍കാന്‍ അക്ഷയ് കുമാര്‍
മുംബൈ: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സത്രീ പീഡന വാര്‍ത്തകള്‍ക്കിടെ സ്ത്രീകളെ അതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാന്‍ തന്നാലാകുന്നത് ചെയ്യുകയാണ് ബോളിവുഡ് സൂപ്പര്‍ ഹീറോ അക്ഷയ് കുമാര്‍. 10 ബ്ലാക്ക് ബെല്‍റ്റ് സ്വന്തമായുള്ള, ആയോധന കലയില്‍ പ്രാവീണ്യം നേടിയിട്ടുള്ള താരം തന്റെ അറിവുകള്‍ സ്ത്രീകള്‍ക്ക് കൈമാറുന്നതിന്റെ തിരക്കലാണ് ഇപ്പോള്‍.
തികച്ചും സൗജന്യമായാണ് അക്ഷയ് കുമാര്‍ സ്ത്രീകള്‍ക്ക് ആയോധന കലയില്‍ പരിശീലനം നല്‍കുന്നത്. നിലവില്‍ 300 ഓളം സ്ത്രീകള്‍ അക്ഷയ് കുമാറിന് കീഴില്‍ പരിശീലനം നടത്തുന്നു. സ്ഥലപരിമിതിമൂലം വീട്ടില്‍വെച്ച് ചെയ്യാവുന്ന വിധത്തിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നതെന്ന് അക്ഷയ് കുമാര്‍ പറയുന്നു.

സിനിമയില്‍ എത്തും മുന്‍പ് താന്‍ നേടിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതില്‍ തികച്ചും സന്തുഷ്ടവാനാണ് അദ്ദേഹം. സമൂഹത്തില്‍ സ്ത്രീകളാണ് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത് എന്നതുകൊണ്ടുതന്നെ അവരാണ് പരിശീലനത്തിന് യോഗ്യര്‍ എന്ന് താരം പറഞ്ഞു. കൂടുതല്‍ സ്ത്രീകളെ പരിശീലനത്തിന് എത്തിക്കുവാനാണ് ഇപ്പോള്‍ അക്ഷയ് കുമാറിന്റെ ശ്രമം.
ഇതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പൊതു സമൂഹത്തിന് പ്രത്യേകിച്ചു സ്ത്രീകള്‍ക്ക് ആയോധനകല ശരിയായി പ്രയോജനപ്പെടുമെന്ന് താരം ഉറച്ചു വിശ്വസിക്കുന്നു. റിലീസിനൊരുങ്ങുന്ന 'ഗബ്ബാര്‍ ഇസ് ബാക്ക്' എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികളുടെ തിരക്കിലാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍.












Click it and Unblock the Notifications