Get Updates
Get notified of breaking news, exclusive insights, and must-see stories!

അക്ഷയ് കുമാറിന് കൊവിഡ്: സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറന്റൈനിൽ പോകണമെന്ന് നടൻ

മുംബൈ: ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായ വിവരം അക്ഷയ് കുമാർ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് ക്വാറന്റൈനിൽ പ്രവേശിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതോടെ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും അക്ഷയ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇന്ന് രാവിലെയാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

വൈദ്യസഹായം തേടിയെന്നും ഉടൻ തിരിച്ചുവരാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അക്ഷയ്കുമാർ വ്യക്തമാക്കി. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും അക്ഷയ് കുമാറിന് മറ്റ് ആരോഗ്യപ്രശ്നനങ്ങളൊന്നുമില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രീകരണം ആരംഭിച്ച പുതിയ ചിത്രം രാംസേതുവിന്റെ ഷൂട്ടിംഗ് തിരക്കുകളിൽ കഴിയുന്നതിനിടെയാണ് വൈറസ് ബാധയേറ്റിട്ടുള്ളത്. അതേസമയം ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും ആര്‍ മാധവനും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആലിയ ഭടട്, പരേഷ് റാവൽ, കാർത്തിക് ആര്യൻ, രൺബീർ കപൂർ, രോഹിത് സറാഫ് എന്നിവരും അടുത്തിടെ രോഗം സ്ഥിരീകരിച്ചിരുന്നു.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ കോഴിക്കോട്ട് സംഘടിപ്പിച്ച റോഡ്‌ഷോയില്‍, ചിത്രങ്ങൾ കാണാം

akshay-kumar-1

ഇന്ത്യയിൽ അഞ്ച് മാസത്തിന് ശേഷം വീണ്ടും കൊവിഡ് കേസുകളിൽ കുതിച്ചു ചാട്ടമുണ്ടായിട്ടുണ്ട്. ശനിയാഴ്ച മുംബൈയിൽ 9,108 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുംബൈയിൽ രാത്രികാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ആരാധകരെ ഞെട്ടിച്ച് അനന്യാമണിയുടെ ധാവണി ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+