ബിഗ് ബി ആശുപത്രിവിട്ടു; അമിതാഭ് ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായി, ഇനി ഹോം ക്വാറന്റീനില്‍
മുംബൈ: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മുംബൈ നാനവതി ആശുപത്രിയില്‍ ച്രികിത്സയിലായിരുന്ന ബോളിവുഡ് താരം അമിതാഭ് ബച്ചന് രോഗമുക്തി നേടി. പരിശോധനഫലം നെഗറ്റീവായത് മകന് അഭിഷേത് ബച്ചനാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ അഭിഷേക് ബച്ചന് കൊവിഡ് രോഗം ഭേദമായിട്ടില്ല. ഇദ്ദേഹം ആശുപത്രിയില്‍ തന്നെ തുടരും. ഈ ജൂലൈ 11നാണ് അമിതാഭ് ബച്ചനെയും മകന് അഭിഷേക് ബച്ചനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗമുക്തി നേടിയതോടെ അമിതാഭ് ബച്ചന് ഇനി വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.

ആശുപത്രിയില്‍ നിന്ന് വിട്ടതിന് പിന്നാലെ ട്വീറ്റുമായി അമിതാഭ് ബച്ചന് രംഗത്തെത്തി. സര്‍വശക്തന്റെ കൃപ, ബാബുജിയുടെ അനുഗ്രഹങ്ങള്‍. പ്രിയപ്പെട്ട സുഹൃത്തുക്കളുടെയും ആരാധകരുടെയും പ്രാര്‍ത്ഥന. നാനവതി ആശുപത്രിയിലെ മികച്ച ചികിത്സ ഇതെല്ലാമാണ് ഈ ഒരു ദിവസം യാഥാര്‍ത്ഥ്യമാക്കിയത്- ട്വീറ്റില്‍ അമിതാഭ് ബച്ചന് കുറിച്ചു.
നേരത്തെ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് മുക്തി നേടിയിരുന്നു. തുടര്‍ന്ന് ഇരുവരും ആശുപത്രി വിട്ടിരുന്നു. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രോഗമുക്തി നേടി ആശുപത്രി വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇവരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. അമിതാഭ് ബച്ചനായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് അഭിഷേക് ബച്ചനും ഐശ്വര്യറായിക്കും ആരാധ്യക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications