കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐപിഎൽ വാതുവെയ്പ്; നടൻ അർബാസ് ഖാൻ കുറ്റം സമ്മതിച്ചു, ആറ് വർഷമായി വാതുവെയ്പിൽ സജീവം,നഷ്ടം 2.80 കോടി

ഐപിഎൽ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിടിയിലായ അർബാസ് ഖാൻ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.

Google Oneindia Malayalam News

മുംബൈ: ഐപിഎൽ വാതുവെയ്പ് കേസിൽ സിനിമാ നടനും നിർമ്മാതാവുമായ അർബാസ് ഖാൻ കുറ്റം സമ്മതിച്ചു. ഐപിഎൽ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പിടിയിലായ അർബാസ് ഖാൻ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കുറ്റം സമ്മതിച്ചത്.

കഴിഞ്ഞ ആറ് വർഷമായി ഐപിഎൽ വാതുവെയ്പിൽ പങ്കാളിയാണെന്നും, ഇതുവരെ 2.80 കോടി രൂപ നഷ്ടപ്പെട്ടതായും അർബാസ് ഖാൻ പോലീസിനോട് വെളിപ്പെടുത്തി. ഐപിഎൽ വാതുവെയ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സോനു ജലനിൽ നിന്നാണ് അർബാസ് ഖാൻ ഉൾപ്പെടെയുള്ളവരുടെ പേര് വിവരങ്ങൾ പുറത്തുവന്നത്. തുടർന്ന് അർബാസ് ഖാനോട് മൊഴി നൽകാൻ സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

ഐപിഎൽ വാതുവെയ്പ്...

ഐപിഎൽ വാതുവെയ്പ്...

രാജ്യത്തെ കുപ്രസിദ്ധ വാതുവെയ്പുകാരനായ സോനു ജലൻ ഉൾപ്പെടെയുള്ള നാല് പേരെ മേയ് 15നാണ് താനെ പോലീസ് മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇത്തവണത്തെ ഐപിഎല്ലിൽ വാതുവെയ്പ് നടത്തുന്നതിനിടെ വളരെ നാടകീയമായാണ് താനെ പോലീസ് വൻ വാതുവെയ്പ് സംഘത്തെ വലയിലാക്കിയത്. രാജ്യത്തെ അറിയപ്പെടുന്ന വാതുവെയ്പുകാരനായ സോനു ജലൻ നേരത്തെ 2008ലെ ഐപിഎൽ സീസണിലും വാതുവെയ്പ് കേസിൽ അറസ്റ്റിലായിരുന്നു. സോനു ജലനും ആഗോളഭീകരൻ ദാവൂദ് ഇബ്രാഹിം തമ്മിൽ അടുത്ത ബന്ധമുണ്ടെന്നായിരുന്നു അന്നത്തെ ആരോപണം.

അറസ്റ്റിൽ

അറസ്റ്റിൽ

ഇത്തവണയും ഐപിഎൽ വാതുവെയ്പിൽ പിടിയിലായ സോനു ജലനിൽ നിന്നാണ് വാതുവെയ്പ് സംഘത്തിലെ പ്രമുഖരെ സംബന്ധിച്ച് പോലീസിന് വിവരം ലഭിച്ചത്. സോനു ജലനടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെ വാതുവെയ്പുകാരും ബോളിവുഡുമായുള്ള ബന്ധവും പുറംലോകമറിഞ്ഞു. സോനു ജലൻ തന്നെയാണ് നടനും നിർമ്മാതാവുമായ അർബാസ് ഖാന്റെ പേര് വെളിപ്പെടുത്തിയത്.

 രണ്ട് കോടിയിലേറെ രൂപ..

രണ്ട് കോടിയിലേറെ രൂപ..

സോനു ജലന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ് അർബാസ് ഖാനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. താനെ പോലീസ് മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനൊടുവിൽ അർബാസ് ഖാൻ വാതുവെയ്പ് നടത്തിയെന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വർഷമായി ഐപിഎൽ വാതുവെയ്പിൽ സജീവ പങ്കാളിയാണെന്നും, ദുബായ് കേന്ദ്രീകരിച്ച് വാതുവെയ്പ് നടത്തുന്ന സോനു ജലനുമായി ബന്ധമുണ്ടെന്നും അർബാസ് ഖാൻ പോലീസിനോട് പറഞ്ഞു. വാതുവെയ്പുമായി ബന്ധപ്പെട്ട് ഇതുവരെ 2.80 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും അദ്ദേഹം സമ്മതിച്ചു.

 കൂടുതൽ പേരിലേക്ക്...

കൂടുതൽ പേരിലേക്ക്...

അർബാസ് ഖാന്റെ കുറ്റസമ്മതത്തോടെ ബോളിവുഡിലെ കൂടുതൽ പേർ വാതുവെയ്പിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസിന് സംശയമുണ്ട്. ഈ സാഹചര്യത്തിൽ സോനു ജലനെയും അർബാസ് ഖാനെയും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. ഐപിഎല്ലിന്റെ 2008 സീസൺ മുതലാണ് വാതുവെയ്പ് സംബന്ധിച്ചുള്ള ആദ്യ അറസ്റ്റ് നടക്കുന്നത്. പിന്നീട് 2013ലും അറസ്റ്റുകളുണ്ടായിരുന്നു.

'ഡെൻഡ്രോബ്രിയം നരേന്ദ്രമോദി'! അപൂർവ ഓർക്കിഡിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് നൽകി സിംഗപ്പൂർ..'ഡെൻഡ്രോബ്രിയം നരേന്ദ്രമോദി'! അപൂർവ ഓർക്കിഡിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് നൽകി സിംഗപ്പൂർ..

സിനിമാ നടൻ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി... സിനിമാ നടൻ റിസബാവയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്! അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് കോടതി...

English summary
bollywood actor arbaaz khan admits to betting in ipl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X