ബോളിവുഡ് നടൻ ആസിഫ് ബസ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
മുംബൈ: ബോളിവുഡ് നടൻ ആസിഫ് ബസ്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലെ ഒരു കോംപ്ലക്സില്‍ അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നിലെ മറ്റ് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
'ചലച്ചിത്ര നടൻ ആസിഫ് ബസ്രയെ ധർമ്മശാലയിലെ ഒരു സ്വകാര്യ സമുച്ചയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഫോറൻസിക് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്'-എസ്എസ്പി കാംഗ്ര വിമുക്ത് രഞ്ജനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോർട്ട് ചെയ്യുന്നു.

ഒരു മലയാളചിത്രം ഉള്‍പ്പടെ നിരവധി ഇന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ മലയാള ചിത്രം ബിഗ് ബ്രദറിൽ വേഷമിട്ടിട്ടുണ്ട്. മുത്താന എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്. ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രെെഡേ, അഞ്ജാൻ, ഹിച്ച്കി, ശെെത്താൻ, ക്നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങള്‍












Click it and Unblock the Notifications