ഒരു ട്വീറ്റ് ഹൃത്വിക് റോഷന് കൊടുത്ത പണി കാണൂ...
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഒരു ട്വീറ്റ് ചെയ്തതേ ഉള്ളൂ ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. അതാകെ പ്രശ്‌നമായി. മണിപ്പൂരില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് താരം ട്വിറ്ററില്‍ ഇട്ട പോസ്റ്റാണ് വിവാദമായത്. മണിപ്പൂരിലെ ആദിവാസികളാല്‍ കൊല്ലപ്പെട്ട 20 ജവാന്മാര്‍ക്ക് ആദരാഞ്ജലികള്‍ എന്നായിരുന്നു ഹൃത്വികിന്റെ പോസ്റ്റ്.
Follow us: https://twitter.com/thatsmalayalam on Twitter| Oneindia Malayalam on Facebook|Visit us at:/ജൂണ്‍ നാലാം തീയതി വ്യാഴാഴ്ച രാത്രി എട്ട് മണിക്കായിരുന്നു ഹൃത്വിക്കിന്റെ ഈ പോസ്റ്റ്. ജവാന്മാരെ കൊന്നത് ആദിവാസികളല്ല തീവ്രവാദി ഗ്രൂപ്പുകളാണ് എന്ന് പറഞ്ഞ് ട്വിറ്റരാദികളും രംഗത്തെത്തി. മണിപ്പൂരി ആദിവാസികള്‍ എന്നതിന് പകരം തീവ്രവാദികള്‍ എന്ന് എഴുതാമായിരുന്നു എന്ന് പറഞ്ഞാണ് ആദ്യം പ്രതികരണങ്ങള്‍ വന്നത്.

മണിപ്പൂരികളല്ല ജവാന്മാരെ കൊന്നത് അത് ചെയ്തത് മണിപ്പൂരിലെ തീവ്രവാദികളാണ്. നിരപരാധികളായ ആദിവാസികളെ കുറ്റം പറയരുത് എന്ന് പറഞ്ഞ് അരവിന്ദ് കെജ്രിവാള്‍ ഫാന്‍ ക്ലബ്ബും രംഗത്തെത്തി. മണിപ്പൂരി ആദിവാസികളെ എങ്ങനെയാണ് തീവ്രവാദികള്‍ക്ക് പകരം എഴുതുക എന്നാണ് ഉത്പല്‍ ഭോര്‍പുജാരി ട്വിറ്ററില്‍ ഹൃത്വിക് റോഷനോട് ചോദിച്ചത്.
My heartfelt condolences to d families of the 20 jawans killed in a mindless ambush by Manipur tribals. http://t.co/A91V4VnA1G salute.
— Hrithik Roshan (@iHrithik) June 4, 2015 തന്റെ തെറ്റ് മനസിലാക്കിയ ഹൃത്വിക് റോഷന്‍ വൈകാതെ മറ്റൊരു ട്വീറ്റ് കൂടി ഇട്ടു. അജ്ഞാതരായ മണിപ്പൂര്‍ ആദിവാസി തീവ്രവാദികള്‍ എന്ന് വേണം വായിക്കാന്‍ എന്ന് പറഞ്ഞാണ് ഹൃത്വിക് പോസ്റ്റിട്ടത്. പിറ്റേ ദിവസം 12 മണിക്കായിരുന്നു ഈ ട്വീറ്റ്. എന്നാല്‍ ഈ ട്വീറ്റിന് ആദ്യത്തെ ട്വീറ്റിന്റെ അത്രയും ശ്രദ്ധ ലഭിച്ചില്ല. ഇത് പറഞ്ഞ് ഹൃത്വികിന്റെ ആരാധകരില്‍ ചിലര്‍ താരത്തെ പ്രതിരോധിക്കാനും ശ്രമിക്കുന്നുണ്ട്.
Correction- unidentified Manipur tribal militant groups .. To be more precise.
— Hrithik Roshan (@iHrithik) June 4, 2015 Correction- unidentified Manipur tribal militant groups .. To be more precise.
— Hrithik Roshan (@iHrithik) June 4, 2015 











Click it and Unblock the Notifications