ബലാത്സംഗം: ബോളിവുഡ് നടനെ അറസ്റ്റ് ചെയ്തു
മുംബൈ: യുവ മോഡലിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബോളിവുഡ് നടന്‍ ഇന്ദര്‍ കുമാര്‍ സറഫ് അറസ്റ്റില്‍. സിനിമയില്‍ മുഖ്യ വേഷം നല്‍കി അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചവരുത്തി മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്ന് 23കാരിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
മൂന്ന് ദിവസം വീട്ടില്‍ പാര്‍പ്പിച്ച് പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പരാതിക്കാരിയെ ബിയര്‍കുപ്പികൊണ്ട് എറിഞ്ഞ് നടന്‍ പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. സിഗരറ്റ് കുറ്റിവച്ച് 23കാരിയെ പൊള്ളിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇന്ദര്‍ കുമാറിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നടനും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ വിഷയത്തില്‍ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഇന്ദര്‍ കുമാറിനെ വിളിപ്പിച്ച് പ്രശ്‌നം ഒത്തുതീര്‍പ്പാക്കി വിട്ടയച്ചു.
ഇതിനിടയിലാണ് യുവ മോഡലിനെ വീട്ടില്‍ വിളിച്ചുവരുത്തിയതും പീഡിപ്പിച്ചതും അറസ്റ്റിലായതും. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
വാണ്ടഡ്, മാ തുജേ സലാം, ഖിലാഡിയോം കാ ഖിലാഡി, എന്നീ ചിത്രങ്ങളിലൂടെയാണ് ഇന്ദര്‍ കുമാര്‍ സറഫ് ബോളിവുഡില്‍ ശ്രദ്ധ നേടിയത്.












Click it and Unblock the Notifications