നടന് കാദര്‍ ഖാന്റെ പിറന്നാളിന് രാംദേവിന്റെ നൂഡില്‍സ് ട്രീറ്റ്
ഹരിദ്വാര്‍: ബാബ രാംദേവിന്റെ പതഞ്ജലി കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന് കാദര്‍ ഖാന് വ്യത്യസ്തമായൊരു പിറന്നാള്‍ ആഘോഷം. ഏറെനാളായി രോഗബാധിതനായ കാദര്‍ ഖാന് അടുത്തിടെയാണ് പതഞ്ജലി ആശ്രമത്തില്‍ ചികിത്സയ്ക്കെത്തിയത്. ചികിത്സയ്ക്കിടെ തന്റെ 78ാം പിറന്നാള്‍ ആശ്രമത്തിലെ അന്തേവാസികള്‍ക്കൊപ്പം കാദര്‍ ഖാന് ആഘോഷിച്ചു.
കാദര്‍ ഖാന്റെ പിറന്നാളിന് പ്രത്യേക പരിപാടികള്‍ തന്നെ ആശ്രമത്തില്‍ തയ്യാറാക്കിയിരുന്നു. യോഗ ഗുരു ബാബ രാംദേവിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പരിപാടി. രാം ദേവും ക്ഷണിക്കപ്പെട്ട അതിഥികളും പരിപാടിയില്‍ പങ്കെടുത്തു. രാം ദേവിന്റെ ഫുഡ് കമ്പനിയില്‍ നിന്നും പുറത്തിറങ്ങാനിരിക്കുന്ന നൂഡില്‍സ് ആയിരുന്നു പരിപാടിക്കെത്തിയവര്ക്കുള്ള മുഖ്യ ഭക്ഷണം.

നവംബറില്‍ നൂഡില്‍സ് പുറത്തിറക്കുമെന്നാണ് രാം ദേവ് നേരത്തെ അറിയിച്ചിരുന്നത്. ഔദ്യോഗികമായ പ്രഖ്യാപനങ്ങള്‍ക്ക് മുന്‍പുതന്നെ നൂഡില്‍സ് വിതരണം ചെയ്യപ്പെട്ടത് ആശ്രമവാസികളെയും അത്ഭുതപ്പെടുത്തി. രാംദേവിന്റെ വലംകൈ എന്നറിയപ്പെടുന്ന ബാലകൃഷ്ണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. കാദര്‍ ഖാന് ആയുരാരോഗ്യം നേര്‍ന്ന് പ്രത്യേക പൂജയും ഹരിദ്വാറിലെ പതഞ്ജലി ആശ്രമത്തില്‍ നടന്നു.
കാദര്‍ ഖാന് രോഗം ഭേദമായി ഉടന്‍ ആശ്രമം വിടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാംദേവ് പറയുന്നു. ബോളിവുഡിലെ പേരുകേട്ട നടനായ കാദര്‍ ഖാന് കഴിഞ്ഞമാസമാണ് പതഞ്ജലിയില്‍ ചികിത്സയ്ക്കെത്തിയത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications