Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ നിലച്ചു; വരുമാനം ഇല്ലാതായി, ഒടുവില്‍ പച്ചക്കറി വിറ്റ് ബോളിവുഡ് നടന്‍

ഭുവനേശ്വര്‍: കൊറോണ വൈറസ് രോഗ വ്യാപനം ഒട്ടുമിക്ക ആളുകളെയും പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. വളരെ വലിയ സ്വപ്‌നങ്ങള്‍ കണ്ട് പണം മുടക്കി ബിസിനസ് തുടങ്ങിയ ഒട്ടേറെ പേര്‍ക്ക് നഷ്ടം സമ്മാനിച്ച കഥകള്‍ നാം ഏറെ വായിച്ചു. ജോലി നഷ്ടമായി വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ വിവരങ്ങളും പുറത്തുവന്നു. പല കമ്പനികളും തൊഴിലാളികളെ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടു. ഇപ്പോള്‍ പുറത്തുവരുന്നത് മറ്റൊരു വാര്‍ത്തയാണ്.

s

ജോലി ഇല്ലാത്തത് കാരണം തെരുവില്‍ പച്ചക്കറി വില്‍ക്കേണ്ടി വന്ന ബോളിവുഡ് നടന്റെ കഥ. ഒഡീഷക്കാരനായ ബോളിവുഡ് നടന്‍ കാര്‍ത്തിക് സാഹുവിനാണ് കൊറോണ വന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഒഡീഷയിലെ കേന്ദ്രപാറ ജില്ലക്കാരനാണ് ഇദ്ദേഹം. ഒട്ടേറെ ബോളിവുഡ് സിനിമകളിലും ഹിന്ദി സീരിയലുകളിലും വേഷമിട്ട സാഹു സിനിമാ ചിത്രീകരണം നിലച്ചതോടെ വരുമാനമില്ലാതെ പ്രതിസന്ധിയിലായി.

അക്ഷയ് കുമാര്‍, സഞ്ജയ് ദത്ത്, രണ്‍ബീര്‍ സിങ്, വിശാല്‍ ദേവ്ഗണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ക്കൊപ്പമെല്ലാം സ്‌ക്രീനിലെത്തിയ താരമാണ് സാഹു. എന്നാല്‍ ഇപ്പോള്‍ ഭുവനേശ്വറിലെ പലസുനി മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍ക്കുകയാണ്. 2004ലാണ് സാഹു മുംബൈയിലേക്ക് വണ്ടി കയറിയത്. തുടര്‍ന്ന് അമിതാബ് ബച്ചന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി പ്രമുഖര്‍ക്കൊപ്പം അംഗരക്ഷനായി പ്രവര്‍ത്തിച്ചു. ഈ ബന്ധം വഴിയാണ് സിനിമയില്‍ എത്തിയത്. 2018ലാണ് സിനിമയില്‍ വേഷം ലഭിച്ചത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.

ഷൂട്ടിങ് നിലച്ചതോടെ അദ്ദേഹം ഒഡീഷയിലേക്ക് തിരിച്ചു. ഇപ്പോള്‍ റസൂല്‍ഗഡിലെ കനാല്‍ റോഡിലുള്ള വാടക വീട്ടിലാണ് താമസം. 2000 രൂപ ചെലവഴിച്ചാണ് ഇപ്പോള്‍ പച്ചക്കറി കച്ചവടം ആരംഭിച്ചിരിക്കുന്നത്. കൊറോണ അകന്നാല്‍ മുംബൈയിലേക്ക് തിരിക്കുമെന്നും സിനിമയില്‍ വീണ്ടും എത്താന്‍ സാധിക്കുമെന്നുമാണ് സാഹുവിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+