സിപിഎമ്മിന് ഇന്നസെന്റ്; ബിജെപിക്ക് നായികനടി!
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ഥിയായി ചാലക്കുടിയില്‍ ഇന്നസെന്റ് മത്സരിക്കുന്നു. കോണ്‍ഗ്രസിന് വേണ്ടി ജഗദീഷും മത്സരിച്ചേക്കും എന്നാണ് കേള്‍ക്കുന്നത്. അപ്പോള്‍ പിന്നെ ബി ജെ പി മാത്രമായി വെറുതെ ഇരിക്കുന്നത് എങ്ങനെ. ബോളിവുഡ് സുന്ദരിയായ മഹിമാ ചൗധരിയെ ആണ് ബി ജെ പി തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്.
രണ്ടോ മൂന്നോ ദിവസത്തിനകം മഹിമ ചൗധരി ഔദ്യോഗികമായി ബി ജെ പിയില്‍ അംഗത്വമെടുക്കും. റോഹ്തക് ലോക്സഭ മണ്ഡലത്തില്‍ നിന്നാകും മഹിമ മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ദിപേന്ദര്‍ ഹൂഡയാകും റോഹ്തകിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. രാഹുല്‍ ഗാന്ധിയുടെ അടുത്തയാളാണ് ഹരിയാന മുഖ്യമന്ത്രി ഭൂപിന്ദര്‍ ഹൂഡയുടെ മകനായ ദീപേന്ദര്‍.

ബോളിവുഡിലെ പ്രശസ്ത നടിയും മോഡലുമാണ് 40 കാരിയായ മഹിമ ചൗധരി. 1997 ല്‍ പര്ദേസിലൂടെയാണ് മഹിമ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പര്‍ദേസിലെ അഭിനയത്തിന് അരങ്ങേറ്റ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു. ഒട്ടേറെ ഹിന്ദി ചിത്രങ്ങളില്‍ വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഉത്തരാഖണ്ഡ് സ്വദേശിനിയായ മഹിമ.
തെലുങ്ക് സിനിമാ ഇതിഹാസം എന്‍ ടി രാമറാവുവിന്റെ മകളും മുന്‍ കേന്ദ്രമന്ത്രിയുമായ പുരന്ദേശ്വരിയും ഭര്‍ത്താവ് വെങ്കടേശ്വര റാവുവും അടുത്തിടെ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ഏപ്രില്‍ 7 മുതല്‍ 9 ഘട്ടങ്ങളിലായാണ് പതിനാറാം ലോക്സഭയിലേക്കുള്ള വോട്ടെടുപ്പുകള്‍ നടക്കുക. ഫലം മെയ് 16 ന് പുറത്തുവരും.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications