Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദി ഭഗവാന്‍ രാമനെപ്പോലെ ആണെന്ന് ബോളിവുഡ് നടന്‍ പരേഷ് റാവല്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭഗവാന്‍ രാമനുമായി ഉപമിച്ച് ബോളിവുഡ് നടനും ബിജെപി എംപിയുമായ പരേഷ് റാവല്‍. നിര്‍മ യൂണിവേഴ്‌സിറ്റിയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു പരേഷ് റാവല്‍ മോദിയെ ദൈവവുമായി ഉപമിച്ചത്. അടുത്തിടെയുണ്ടായ അസഹിഷ്ണുത വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

വിദ്യാര്‍ഥികളുമായുള്ള സംവാദത്തില്‍ മോദിയാണ് 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കാരണമായതെന്ന് പരേഷ് റാവല്‍ പറയുന്നു. ഭഗവാന്‍ രാമന്റെ പേര് ജലത്തിലെ കല്ലില്‍ എഴുതപ്പെട്ടതുപോലെ 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തില്‍ നരേന്ദ്ര മോദിയുടെ പേരും എഴുതിക്കേര്‍ക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു.

narendra-modi-hand

അസിഹഷ്ണുതാ വിവാദത്തിലും പരേഷ് റാവലിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. അസഹിഷ്ണുതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ സെലിബ്രിറ്റികളെ അദ്ദേഹം പരിഹസിക്കുകയും ചെയ്തു. സെക്യൂരിറ്റി ഗാര്‍ഡുകളുടെ സംരക്ഷണയില്‍ വിലയേറിയ കാറുകളില്‍ ചുറ്റിയടിക്കുന്നവര്‍ അസഹിഷ്ണുതയെക്കുറിച്ച് സംസാരിക്കുന്നത് കാണുമ്പോള്‍ അത്ഭുതമാണെന്ന് പരേഷ് റാവല്‍ പറഞ്ഞു.

അസഹിഷ്ണുതാ വിവാദത്തിന്റെ പേരില്‍ അവാര്‍ഡ് തിരികെ നല്‍കിയവരെ പരിഹസിക്കാനും നടന്‍ മറന്നില്ല. രാജ്യത്ത് ഇതിനു മുന്‍പ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടായിരുന്നില്ലേ? ഇപ്പോള്‍ പ്രതിഷേധിക്കുന്നവരൊക്കെ അന്ന് എവിടെയായിരുന്നു? തന്റെ ഓ മൈ ഗോഡ് സിനിമ ചില തീയേറ്ററുകളില്‍ തടയപ്പെട്ടപ്പോഴും ആരെയും കണ്ടില്ല. ഇപ്പോഴത്തെ പ്രതിഷേധം നരേന്ദ്ര മോദിയുടെ ജനപിന്തുണ ഭയന്നാണെന്നും പരേഷ് റാവല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+