ബോളിവുഡ് താരം ഋഷി കപൂറിനെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുംബൈ: ബോളിവുഡ് നടന്‍ ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ എച്ച്എന്‍ റിലയന്‍സ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 67കാരനായ താരം അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നാണ് ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് നടനും സഹോദരനുമായ രണ്‍ദിര്‍ കപൂര്‍ പറഞ്ഞു.

Recommended Video
Veteran Bollywood actor Rishi Kapoor passes away aged 67 | Oneindia Malayalam
ഒരു വര്‍ത്തോളമായി യുഎസില്‍ അര്‍ബുദ ചികിത്സയിലായിരുന്ന താരം കഴിഞ്ഞ സെപ്റ്റംബറോടെയാണ് നാട്ടില്‍ തിരിച്ചെത്തിച്ചെത്തിയത്. ഫെബ്രുവരിയില്‍ അദ്ദേഹത്തെ രണ്ട് തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അണുബാധയെ തുടര്‍ന്ന് ദില്ലിയിലെ ആശുപത്രിയിലും പനി ബാധിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലുമായിരുന്നു അന്ന് പ്രവേശിപ്പിച്ചത്.












Click it and Unblock the Notifications