കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഞ്ജയ് ദത്ത് അടുത്തവര്‍ഷം ജയില്‍മോചിതനാകും

  • By Anwar Sadath
Google Oneindia Malayalam News

പൂനെ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സഞ്ജയ്ദത്ത് അടുത്തവര്‍ഷം മാര്‍ച്ച് ഏഴിന് ജയില്‍മോചിതനാകും. കേസില്‍ സുപ്രീം കോടതിയാണ് 2013ല്‍ സഞ്ജയ് ദത്തിനെ 5 വര്‍ഷം ശിക്ഷിച്ചത്. നേരത്തെ 18 മാസം ജയിലില്‍ കഴിഞ്ഞതിനാല്‍ ശേഷിച്ച 42 മാസമായിരുന്നു ദത്തിന്റെ ശിക്ഷാ കാലാവധി.

കാലാവധി 2016 മാര്‍ച്ച് 7ന് പൂര്‍ത്തിയാകുന്നതോടെ അദ്ദേഹം പുറത്തിറങ്ങുമെന്ന് ജയില്‍ അധികൃതര്‍ സൂചന നല്‍കി. അനധികൃതമായി ആയുധം സൂക്ഷിച്ചതിന് താഡ കേസില്‍ അകപ്പെട്ടാണ് സഞ്ജയ് ദത്തിനെ ആദ്യം അറസ്റ്റ് ചെയ്യുന്നത്. പിന്നീട് 18 മാസത്തിനുശേഷം ജാമ്യം ലഭിക്കുകയായിരുന്നു. 1993ല്‍ നടന്ന സംഭവത്തില്‍ പല കോടതികളിലായി നടന്ന വിചാരണയ്‌ക്കൊടുവില്‍ സുപ്രീംകോടതി വിധിക്കുശേഷം 2013 മാര്‍ച്ച് 16നാണ് ദത്ത് വീണ്ടും ജയിലില്‍ അടയ്ക്കപ്പെടുന്നത്.

sanjay-dutt

ആര്‍തര്‍ റോഡ് സെന്‍ട്രല്‍ ജയിലിലായിരുന്ന ദത്തിനെ ഒരാഴ്ചയ്ക്കുശേഷം പൂനെ യര്‍വാദ ജയിലിലേക്ക് മാറ്റി. ശിക്ഷാ കാലയളവിനിടെ സഞ്ജയ് ദത്തിന് പലതവണകളായി പരോള്‍ ലഭിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. ഭാര്യയുടെ അസുഖത്തിനും മറ്റുമായിട്ടായിരുന്നു ദത്തിന് പരോള്‍ അനുവദിച്ചത്.

നീണ്ടകാലത്തെ ശിക്ഷ കഴിഞ്ഞ് ദത്ത് പുറത്തിറങ്ങുന്നതോടെ ആശ്വാസമാകുന്നത് ബോളിവുഡിന് കൂടിയാണ്. സഞ്ജയ് ദത്തിന്റെ അഭാവത്തില്‍ മുടങ്ങിപ്പോയ പല സിനിമകളും പൂര്‍ത്തിയാക്കാനാണ്ട്. ആയിരം കോടിയോളം രൂപയുടെ നഷ്ടമാണ് സഞ്ജയ് ദത്ത് ജയിലിലായതിനെ തുടര്‍ന്ന് ബോളിവുഡിന് നഷ്ടമായതെന്നായിരുന്നു അന്ന് കണക്കു കൂട്ടിയിരുന്നത്.

English summary
Bollywood actor Sanjay Dutt to be freed from jail by March
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X