ജയിലിലും സിക്‌സ് പാക്ക് ആയി സഞ്ജയ് ദത്ത്
മുംബൈ: ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കാത്ത നടന്മാര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവരുന്നത് ബോളിവുഡില്‍ പുതുമയുള്ള സംഭവമല്ല. മിക്ക ബോളിവുഡ് നടന്മാരും സിനിമയില്‍ സജീവമായി തുടരുന്നത് ശരീര സൗന്ദര്യത്തിന് കാണിക്കുന്ന അമിതശ്രദ്ധകൊണ്ടുകൂടിയാണ്. നടന്‍ സഞ്ജയ് ദത്തിന്റെ കാര്യവും ഇതില്‍നിന്നും വ്യത്യസ്തമല്ല.
മുംബൈ ബോംബ് സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി ശിക്ഷിച്ച് ജയിലിലെത്തിയതോടെ സഞ്ജയ് ദത്തിന് തന്റെ ആരോഗ്യം നഷ്ടപ്പെടുമെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍, ജയിലിലെ ശീലങ്ങളും മാനസിക സമ്മര്‍ദ്ദമൊന്നും ദത്തിന്റെ ശരീരത്തിനെ ബാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോഴും സഞ്ജയ് ദത്തിന്റെ പഴയ സിക്‌സ് പാക്കിന് മാറ്റമൊന്നുമുണ്ടാകില്ല.

പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് ജയിലിലെ കഠിനമായ സാഹചര്യത്തിലും കഠിനമായ അഭ്യാസങ്ങളാണ് സഞ്ജയ് ദത്ത് ചെയ്തുവരുന്നത്. ഡം ബെല്‍ കൊണ്ടു വരാന്‍ ജയിലധികൃതരോട് അനുവാദം ചോദിച്ചിരുന്നെങ്കിലും സമ്മതിച്ചിരുന്നില്ല. ഇതിനുപകരം വെള്ളം നിറച്ച ബക്കറ്റുകള്‍ എടുത്തു പൊക്കിയായിരുന്നു നടന്‍ വ്യായാമമുറകള്‍ ചെയ്തത്.
ശരീര സൗന്ദര്യത്തിനായുള്ള വ്യായാമങ്ങള്‍ക്കായി ഇത്തരം ബദലുകളാണ് അദ്ദേഹം ഉപയോഗിച്ചുവന്നത്. യന്ത്ര സംവിധാനത്തോടെയുള്ള ജിംനേഷ്യമില്ലെങ്കിലും ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുമെന്ന് സഞ്ജയ് ദത്ത് തെളിയിക്കുന്നു. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി പരോളിലിറങ്ങിയ നടന്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പമാണ് കഴിയുന്നത്.












Click it and Unblock the Notifications