സഞ്ജയ് ദത്ത് ജയിലിലെ നല്ല നടപ്പുകാരന്; 25 പുറത്തെത്തുമെന്ന് സ്ഥിരീകരിച്ചു
മുംബൈ: ജയിലിലെ നല്ല നടപ്പുകാരന് എന്ന പേരില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ഫിബ്രുവരി 25ന് പുറത്തിറങ്ങുമെന്ന് നടന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. ഫിബ്രുവരി 27ന് ദത്ത് പുറത്തിറങ്ങുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍, 25ന് തന്നെ പുറത്തിറങ്ങുന്നതെന്ന് തിങ്കളാഴ്ച വൈകിട്ട് വക്താവ് അറിയിക്കുകയായിരുന്നു.
60 മാസത്തെ ജയില്‍ ശിക്ഷ ലഭിച്ച സഞ്ജയ് ദത്ത് 50 മാസം ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. ജയിലിലെ നല്ല നടപ്പുകാര്‍ക്ക് നല്കുന്ന ആനുകൂല്യം മുതലെടുത്താണ് 10 മാസം മുന്‍പ് ജയില്‍ മോചിതനാകുന്നതെന്ന് വക്താവ് അറിയിച്ചു. ദത്തിന്റെ ജയില്‍ മോചന വാര്‍ത്ത വന്നതോടെ ബോളിവുഡിലെ സുഹൃത്തുക്കള്‍ ആവേശത്തിലാണ്.

ദത്തിന്റെ അഭാവത്തില്‍ പാതിവഴിയില്‍ മുടങ്ങിപ്പോയതും തുടങ്ങാനിരിക്കുന്നതുമായ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്. ജയിലില്‍ പോകുന്നതിനു തൊട്ടുമുമ്പും ബോളിവുഡിലെ ഹിറ്റുനായകനായിരുന്നു സഞ്ജയ് ദത്ത്. തന്റെ സമകാലികര്‍ തിരശ്ശീലയ്ക്ക് പിന്നിലായപ്പോഴും ഹിറ്റി സിനിമകളുടെ ഭാഗമാകാന്‍ സഞ്ജയ് ദത്തിന് കഴിഞ്ഞിരുന്നു. 500 കോടിയോളം രൂപയുടെ നഷ്ടമാണ് സഞ്ജയ് ദത്ത് ജയിലില്‍ പോയതുമൂലം ബോളിവുഡിന് സംഭവിച്ചത് എന്നാണ് വിലയിരുത്തല്‍.
1993 ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ടാണ് സഞ്ജയ് ദത്തിനെതിരെ കേസെടുക്കുന്നത്. ദത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ചുവര്‍ഷത്തെ ശിക്ഷയാണ് താരത്തിന് ലഭിച്ചത്.
-
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും












Click it and Unblock the Notifications