ഷൂട്ടിംഗിനിടെ വിദേശത്ത് വെച്ച് വാഹനാപകടം, ഷാരൂഖ് ഖാന് പരിക്ക്, ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് വാഹനാപകടത്തില്‍ പരിക്ക്. ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് താരം അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തിനിടെയാണ് വാഹനാപകമുണ്ടായത്. പരിക്കേറ്റ ഷാരൂഖിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അപകടത്തില്‍ ഷാരൂഖ് ഖാന്റെ മൂക്കിനാണ് പരിക്കേറ്റിരിക്കുന്നത്. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല. അപകടമുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ അദ്ദേഹത്തെ തൊട്ടടുത്തുളള ക്ലിനിക്കില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ഷാരൂഖിന്റെ മൂക്കിന് ബാന്‍ഡ്എയ്ഡ് ഇട്ടിട്ടുണ്ട്. അതിന് ശേഷം സിനിമാ ചിത്രീകരണം തുടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതാദ്യമായല്ല ബോളിവുഡിന്റെ കിംഗ് ഖാന് സിനിമാ ചിത്രീകരണത്തിനിടെ അപകടം സംഭവിക്കുന്നത്. ഫാന്‍ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ഷാരൂഖിന്റെ മുട്ടിന് പരിക്കേറ്റിരുന്നു. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ ഈ പരിക്കിനെ കുറിച്ച് ഷാരൂഖ് സംസാരിച്ചിരുന്നു.
ശാരീരികമായി വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞ ചിത്രമായിരുന്നു ഫാന്‍. ചിത്രത്തില്‍ കുറേ ഓടേണ്ടതായിട്ടുണ്ടായിരുന്നു. തനിക്ക് മുട്ടിന് പരിക്ക് പറ്റി. ഓടേണ്ട കുറേയധികം സീനുകളും ആക്ഷന്‍ സീനുകളുമൊക്കെ ഉണ്ടായിരുന്നു. ജബ്ര ഗാനരംഗത്തില്‍ താന്‍ അഭിനയിച്ചത് പരിക്കോട് കൂടിയായിരുന്നു. എന്നാല്‍ സിനിമയുടെ ക്രൂ തന്നോട് വളരെ ദയവ് കാണിച്ചു. ഷൂട്ടിനിടയില്‍ പരിക്ക് പറ്റിയ ഭാഗത്ത് ഐസ് വെക്കാന്‍ അവര്‍ തന്നെ അനുവദിച്ചിരുന്നു, എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.












Click it and Unblock the Notifications