• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ഷാരൂഖിന്റെ മന്നത്ത്; കൊവിഡിനെ പേടിച്ചെന്ന് വാദം..! കാരണം തിരക്കി ആരാധകർ

മുംബൈ: ഇന്ത്യയില്‍ ഇന്നും കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കജനകമായ വര്‍ധനവാണ് സംഭവിക്കുന്നത്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടെ 37724 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കൊവിഡ് ബാധിച്ചവര്‍ 12 ലക്ഷത്തോളമായി. 1192915 പേര്‍ക്കാണ് ഇതിനകം രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നഗരമാണ് മുംബൈ. ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ വസിക്കുന്ന നഗരങ്ങളിലൊന്നായ മുംബൈയില്‍ കനത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കൂടാതെ കൊവിഡിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് താരങ്ങളും തങ്ങളുടെ ആരാധകരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനിടെയാണ് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മുംബൈയിലുള്ള വസതി മന്നത്ത് പ്ലാസ്റ്റിക് കവറുകൊണ്ട് പൊതിഞ്ഞ രീതിയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്. ചിത്രങ്ങള്‍ വൈറലായതോടെ കൊവിഡിനെതിരെയുള്ള മുന്‍കരുതലാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വാദം. എന്നാല്‍ സത്യാവസ്ഥ ഇതല്ല...വിശദാംശങ്ങളിലേക്ക്...

മന്നത്ത്

മന്നത്ത്

മുംബൈയിലെ ബാന്ദ്രയിലാണ് കിംഗ് ഖാന്റെ മന്നത്ത് സ്ഥിതി ചെയ്യുന്നത്. 2001ല്‍ 13 കോടി രൂപ ചെലവഴിച്ചായിരുന്നു ഷാരൂഖ് ഇവിടെ സ്ഥിതി ചെയ്തിരുന്ന പൈതൃക ബംഗ്ലാവ് സ്വന്തമാക്കിയത്. പിന്നീട് ഇത് പുതുക്കി പണിത് താമസം ആരംഭിക്കുകയായിരുന്നു. ഇന്ന് ഈ വീടിന്റെ വിപണി മൂല്യം ഏകദേശം 200 കോടിയോളം വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗൗരി ഖാന്‍

ഗൗരി ഖാന്‍

ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാന്‍ ബോളിവുഡിലെ മുന്‍നിര ഇന്റീരിയര്‍ ഡിസൈനറാണ്. ഷാരൂഖ് പൈതൃക ബംഗ്ലാവ് വാങ്ങി പുതുക്കിപ്പണിയുമ്പോള്‍ അകത്തളങ്ങള്‍ ഒരുക്കാന്‍ മേല്‍നോട്ടം വഹിച്ചത് ഗൗരിയായിരുന്നു. വിദേസത്ത് നിന്നിറക്കുമതി ചെയ്ത ഷാന്‍ലിയറുകളും എംഎഫ് ഹുസൈന്റെ വിഖ്യാത ചിത്രങ്ങളും മുറികളില്‍ അലങ്കരിച്ചിരുന്നു. തറയില്‍ മുഴുവന്‍ ഇറ്റാലിയന്‍ മാര്‍ബിളുകളാണ്.

കുട്ടികള്‍ക്കായി ഒരു നില

കുട്ടികള്‍ക്കായി ഒരു നില

മന്നത്തിന്റെ ഒരു നില മുഴുവന്‍ കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇളയ മകന്‍ അബ്രാമിന് കളിക്കാന്‍ വിശാലമായ കളിസ്ഥലം ഇവിടെയുണ്ട്. സൂഹാനയ്ക്കും ആര്യനും പഠിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതോടടൊപ്പം ഒരു വിശാലമായ ഒരു ലൈബ്രറിയും ഈ നിലയില്‍ ഒരുക്കിയിട്ടുണ്ട്.

ഓഫീസും സ്റ്റുഡിയോയും

ഓഫീസും സ്റ്റുഡിയോയും

ഷാറൂഖിന്റെ സ്റ്റുഡിയോയും ഓഫീസും വീട്ടില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. ആഡംബര പ്രൗഡി നിറഞ്ഞ വീടെന്ന് വേണമെങ്കില്‍ ഒറ്റവാക്കില്‍ പറയാം. ആഡംബരമായ അകത്തളങ്ങളും വിശാലമായ ഉദ്യാനവുമാണ് മന്നത്തിന്റെ മറ്റൊരു പ്രത്യേകത.

cmsvideo
  Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam
  പ്ലാസ്റ്റിക്കില്‍ മൂടി മന്നത്ത്

  പ്ലാസ്റ്റിക്കില്‍ മൂടി മന്നത്ത്

  കൊറോണ പടര്‍ന്നുപിടിക്കുന്ന ഈ സമയ്ത് ഷാരൂഖ് വീട് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞത് ആരാധകരെ ശരിക്കും അമ്പരപ്പിച്ചു. ബോളിവുഡിലെ സൂപ്പര്‍ താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വറ്യ റായ്, മകള്‍ ആരാധ്യ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഷാരൂഖ് വീട് ഇങ്ങനെ മൂടിയത് കൊറോണയെ പേടിച്ചാണെന്ന അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു.

  ചൂടേറിയ ചര്‍ച്ചകള്‍

  ചൂടേറിയ ചര്‍ച്ചകള്‍

  ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ചൂടേറിയ ചര്‍ച്ചകളാണ് ട്വിറ്ററില്‍ നടന്നത്. ആരാധകര്‍ തന്നെയായിരുന്നു ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്നത്. എന്നാല്‍ സത്യം ഇതെല്ലായിരുന്നു.

  സത്യം ഇതാണ്

  സത്യം ഇതാണ്

  മുംബൈയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴ കാരണമാണ് ഷാരൂഖ് വീട്ടില്‍ പ്ലാസ്റ്റിക് കവറുകള്‍ കൊണ്ട് മറച്ചത്. ഇതാദ്യമല്ല കിംഗ് ഖാന്റെ വീട്ടില്‍ ഇങ്ങനെ ചെയ്യുന്നത്. ഇതിന് മുമ്പും അറ്റകുറ്റപണികള്‍ ചെയ്തപ്പോള്‍ ഇങ്ങനെ പ്ലാസ്റ്റിക് കവറുകള്‍ ഇട്ടിരുന്നു. ഇക്കാര്യം പുറത്തുവന്നതോടെ ആരാധകരുടെ സംശയങ്ങളും അമ്പരപ്പും എല്ലാം മാറി.

  ആരാധകരില്ല

  ആരാധകരില്ല

  അതേസമയം, എപ്പോഴും ആരാധകര്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ഒന്നായിരുന്നു കിംഗ് ഖാന്റെ മന്നത്ത്. എന്നാല്‍ കൊവിഡ് പടര്‍ന്നതോടെ ഇപ്പോള്‍ ആരും എത്താറില്ല. ഷാരൂഖിനെ ഒരു നോക്ക് കാണാന്‍ പണ്ട് ഒരുപാട് പേര്‍ കാത്ത് നില്‍ക്കുമായിരുന്നു. ചില സമയങ്ങളില്‍ ഗേറ്റിന് മുന്നില്‍ കാത്ത് നില്‍ക്കുന്ന ആരാധകര്‍ക്ക് അദ്ദേഹം കൈവീശി കാണിക്കുമായിരുന്നു.

  English summary
  Bollywood Actor Shah Rukh Khan's home covered in Plastic Cover; Reason Revealed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X