സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുവടക്കം രണ്ട് പേര്‍ക്ക് വെടിയേറ്റു; ഒരാളുടെ നില ഗുരുതരമെന്ന് സൂചന
പാറ്റ്‌ന: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുവടക്കം രണ്ട് പേര്‍ക്ക് വെടിയേറ്റു. ബീഹാറിലെ സഹര്‍സ ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മൂന്ന് പേരടങ്ങുന്ന അഞ്ജാത സംഘമാണ് ആക്രമത്തിന് പിന്നിലെന്നാണ് സൂചന. വെടിയേറ്റ ഒരാളുടെ നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്തിന്റെ ബന്ധു രാജ്കുമാര്‍ സിംഗും സഹായി അലി ഹസനുമാണ് ആക്രമിക്കപ്പെട്ടത്.

തൊട്ടടുത്ത മധേപൂര്‍ ജില്ലയിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ബിസ്‌നസ് ആവശ്യത്തിന് മറ്റ് ജില്ലകളിലേക്കുള്ള യാത്രകള്‍ ഇവര്‍ക്ക് പതിവായിരുന്നു. ശനിയാഴ്ചത്തെ യാത്രയ്ക്കിടെ സഹര്‍സ കോളേജിന് സമീപത്ത് വച്ച് രാജ്കുമാറിന്റെ കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ളവര്‍ ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അലി ഹസിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ചെന്നും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. ആക്രമണത്തിന് കാരണം സ്വത്ത് തര്‍ക്കമാണെന്ന വാദം ഉയരുന്നുണ്ട്. എന്നാല്‍ സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications