ഐശ്വര്യ റായിക്കും മകള്‍ക്കും കൊവിഡ് മുക്തി; അമിതാഭ് ബച്ചനും അഭിഷേകും ചികിത്സയില്‍
ദില്ലി: ബോളിവുഡ് താരം ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് മുക്തി. ഇരുവരും ആശുപത്രി വിട്ടു. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പത്ത് ദിവസത്തിന് ശേഷമാണ് ഇരുവരും രോഗമുക്തി നേടി ആശുപത്രി വിട്ടത്. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് എല്ലാവരും ചികിത്സയില്‍ കഴിയുന്നത്.
അതേസമയം അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ചികിത്സയില്‍ തുടരുകയാണ്.

' എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സ്നേഹാന്വേഷണങ്ങള്‍ക്കും നന്ദി. കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിന് പിന്നാലെ ഐശ്വര്യയും ആരാധ്യയും വീട്ടിലേക്ക് മടങ്ങി. ഞാനും പിതാവും ആശുപത്രിയില്‍ ചികിത്സയില്‍ തുടരും.' എന്നായിരുന്നു അഭിഷേക് ബച്ചന്റെ ട്വീറ്റ്.
Recommended Video
അമിതാഭ് ബച്ചനായിരുന്നു ആദ്യം കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് അഭിഷേക് ബച്ചനും ഐശ്വര്യറായിക്കും ആരാധ്യക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചന്റെ കൊവിഡ് ഫലം നെഗറ്റീവായിരുന്നു.,
തങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും സ്വയം നീരീക്ഷണത്തില്‍ പോകണമെന്ന് കൊവിഡ് സ്ഥിരീകരിച്ച ഉടന്‍ തന്നെ അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ആവശ്യപ്പെട്ടിരുന്നു. ഇരുവരും ട്വിറ്ററിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. 'എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു, ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്, ആശുപത്രി അധികൃതര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കുടുബവും ജീവനക്കാര്‍ പരിശോധനകള്‍ക്ക് വിധേയരായി ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി എന്നോട് അടുത്ത് ഇടപഴകിയവര്‍ ദയവ് ചെയ്ത് ടെസ്റ്റ് നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു'- എന്നായിരുന്നു അമിതാഭ് ബച്ചന്റെ ട്വീറ്റ്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications