ഐശ്വര്യ റായ്ക്ക് പരിക്ക്, ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ താരം ചീത്ത പറഞ്ഞു
മുംബൈ: ലോക സുന്ദരിയും ബോളിവുഡിന്റെ താരറാണിയുമായ ഐശ്വര്യ റായ്ക്ക് ആരാധക ലക്ഷങ്ങള്‍ തന്നെയുണ്ട്. അതുകൊണ്ടു തന്നെ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്ന ഐശ്വര്യ റായ്ക്ക് പ്രത്യേക സുരക്ഷയും ഒരുക്കാറുണ്ട്. ആരാധകരുടെ സ്‌നേഹം പലപ്പോഴും താരങ്ങള്‍ക്ക് ഒരു തലവേദനയായി മാറുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.
സമാനമായ സംഭവം മുംബൈയില്‍ വെച്ചും ഉണ്ടായി. ഐശ്വര്യയുടെയും അഭിഷേക് ബച്ചന്റെയും പൊന്നോമന പുത്രിയായ ആരാധ്യയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. മിക്ക പരിപാടികളിലും മകളെ കൂട്ടിയാണ് ഐശ്വര്യ പോകാറുള്ളത്. ടെലിവിഷനിലൂടെ കണ്ട് ആരാധ്യയെ എല്ലാവര്‍ക്കും നന്നായിട്ടറിയാം. കഴിഞ്ഞ ദിവസം മുംബൈയിലെത്തിയ ഐശ്വര്യ ആരാധ്യയുടെ പേരും പറഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടു.

സംഭവം വേറൊന്നുമല്ല, ആരാധ്യയുടെയും താരത്തിന്റെയും ഫോട്ടോയെടുക്കാന്‍ അത്രമാത്രം ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോയെടുപ്പും ഉന്തും തള്ളും കാരണം മകളെയെടുത്ത് നടക്കാന്‍ പറ്റാതായി. ഒടുവില്‍ ആരാധ്യ ഇതൊക്കെ കണ്ട് പേടിച്ച് കരയുകയും ചെയ്തു. ഐശ്വര്യയെ പെട്ടെന്ന് കാറിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും കാറിന്റെ ഡോര്‍ ലോക്ക് ചെയ്ത അവസ്ഥയിലായിരുന്നു.
തുടര്‍ന്നുണ്ടായിരുന്ന തിക്കും തിരക്കും താരത്തെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. തിരക്കില്‍ ഐശ്വര്യയ്ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്ന് ഐശ്വര്യ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിക്കുകയാണുണ്ടായത്.












Click it and Unblock the Notifications